കട്ടപ്പന ഗവ. ട്രൈബല്‍ സ്‌കൂള്‍ വാര്‍ഷികം
കട്ടപ്പന ഗവ. ട്രൈബല്‍ സ്‌കൂള്‍ വാര്‍ഷികം

ഇടുക്കി: കട്ടപ്പന ഗവ. ട്രൈബല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വാര്‍ഷികം ആഘോഷിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീന ടോമി ഉദ്ഘാടനം ചെയ്തു. പാഠ്യ പാഠ്യേതര വിഷയങ്ങളില്‍ മികവ് പുലര്‍ത്തിയ വിദ്യാര്‍ഥികളെ അനുമോദിച്ചു. പിടിഎ പ്രസിഡന്റ് ബാബു സെബാസ്റ്റ്യന്‍ അധ്യക്ഷനായി. നഗരസഭാ വൈസ് ചെയര്‍മാന്‍ അഡ്വ. കെ.ജെ. ബെന്നി മുഖ്യപ്രഭാഷണം നടത്തി. കൗണ്‍സിലര്‍മാരായ ഐബിമോള്‍ രാജന്‍, ധന്യ അനില്‍, എസ്എംസി ചെയര്‍മാന്‍ മനോജ് പതാലില്‍, അഡ്വ. സീമ പ്രമോദ്, ജേക്കബ് ജോസ് തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






