ബാറുകള്‍ തുറന്നല്ല, ലഹരിക്കെതിരെ പോരാടേണ്ടത്: രമേശ് ചെന്നിത്തല: കട്ടപ്പനയില്‍ 'വാക്ക് എഗൈന്‍സ്റ്റ് ഡ്രഗ്‌സ്' വാക്കത്തോണ്‍ നടത്തി
ബാറുകള്‍ തുറന്നല്ല, ലഹരിക്കെതിരെ പോരാടേണ്ടത്: രമേശ് ചെന്നിത്തല: കട്ടപ്പനയില്‍ 'വാക്ക് എഗൈന്‍സ്റ്റ് ഡ്രഗ്‌സ്' വാക്കത്തോണ്‍ നടത്തി
ഇടുക്കി: നാടുമുഴുവന്‍ ബാറുകള്‍ തുറന്നല്ല ലഹരിക്കെതിരെ പോരാട്ടം നടത്തേണ്ടതെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വാക്ക് എഗൈന്‍സ്റ്റ് ഡ്രഗ്‌സ് വാക്കത്തോണ്‍ കട്ടപ്പനയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാസ ലഹരിക്കെതിരായി സര്‍ക്കാരും പൊലീസും എക്‌സൈസും ശക്തമായ നടപടികള്‍ സ്വീകരിക്കണം. സ്‌കൂള്‍, കോളേജുകളില്‍ യുവതലമുറയെ ലക്ഷ്യമിട്ടാണ് ലഹരി മാഫിയ പ്രവര്‍ത്തിക്കുന്നത്. രാജ്യത്ത് മാത്രമല്ല, ലോകത്തുടനീളം ഇവര്‍ പിടിമുറുക്കുന്നു. കേരളം ഒരു കൊളംബിയയാകാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.
കട്ടപ്പന സ്‌കൂള്‍ക്കവലയില്‍നിന്ന് വാദ്യമേളങ്ങളുടെയും കലാരൂപങ്ങളുടെയും അകമ്പടിയില്‍ ആരംഭിച്ച വാക്കത്തോണില്‍ നൂറുകണക്കിനാളുകള്‍ അണിനിരന്നു. തുടര്‍ന്ന്, ഗാന്ധി സ്‌ക്വയറില്‍ പുഷ്പാര്‍ച്ചന നടത്തി. ഓപ്പണ്‍ സ്റ്റേഡിയത്തില്‍ നടന്ന പൊതുയോഗത്തില്‍ രമേശ് ചെന്നിത്തല ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. യുഡിഎഫ് നേതാക്കള്‍, പ്രവര്‍ത്തകര്‍, വിവിധ മത- സാമുദായിക- സാംസ്‌കാരിക സംഘടന നേതാക്കള്‍ ഉള്‍പ്പെടെ പങ്കെടുത്തു.
What's Your Reaction?

