കട്ടപ്പന വൈഎംസിഎ ഓഫീസ് ഓഡിറ്റോറിയം ഉദ്ഘാടനം
കട്ടപ്പന വൈഎംസിഎ ഓഫീസ് ഓഡിറ്റോറിയം ഉദ്ഘാടനം

ഇടുക്കി: കട്ടപ്പന വൈഎംസിഎ ഓഫീസ്, ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം വൈഎംസിഎ കേരള റീജിയണല്‍ ചെയര്‍മാന്‍ ജോസ് നെറ്റിക്കാടന്‍ നിര്‍വഹിച്ചു. കട്ടപ്പനയില്‍ വൈഎംസിഎയുടെ പ്രവര്‍ത്തനങ്ങള്‍ 1979-ല്‍ ആണ് സജീവമായി ആരംഭിച്ചത്. കട്ടപ്പനയില്‍ വൈഎംസിഎ ക്ക് സ്വന്തമായി ഓഫീസ് ആരംഭിക്കാന്‍ സാധിച്ചത് 2004ല്‍ ആണ്. കട്ടപ്പന വൈഎംസിഎയുടെ പുതിയ ഓഫീസിന്റെയും ഓഡിറ്റോറിയത്തിന്റെയും കൂദാശ കര്‍മ്മം സി.എസ്.ഐ. ഈസ്റ്റ് കേരള മഹായിടവക ബിഷപ്പ് റൈറ്റ് റവ. വി.എസ്. ഫ്രാന്‍സിസ് നിര്‍വ്വഹിച്ചു.കട്ടപ്പന വൈഎംസിഎ പ്രസിഡന്റ്‌റ് സിറിള്‍ മാത്യു അദ്ധ്യക്ഷനായി. വൈഎംസിഎ സബ് റീജിയണ്‍ ചെയര്‍മാന്‍ ജേക്കബ് പോള്‍ പുല്ലന്‍ കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു. വൈഎംസിഎ സംസ്ഥാന വിദ്യാഭ്യാസ ബോര്‍ഡ് ചെയര്‍മാന്‍ ജോര്‍ജ്ജ് ജേക്കബ്, വര്‍ഗ്ഗീസ് ജേക്കബ് കോര്‍ എപ്പിസ്‌കോപ്പ, നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബീന ടോമി, കടപ്പന സെന്റ് ജോര്‍ജ് ഫൊറോനാ ദേവാലയ വികാരി ഫാ. ജോസ് മാത്യു പറപ്പള്ളില്‍, റവ. ഡോ. ബിനോയി പി. ജേക്കബ്, രജിറ്റ് ജോര്‍ജ്, റവ. റിറ്റോ റെജി തുടങ്ങിയവര്‍ സംസാരിച്ചു. ലാല്‍ പീറ്റര്‍ പി. ജി.,ജോര്‍ജി മാത്യു, എബ്രഹാം പി. മാത്യു എന്നിവര്‍ നേത്യത്വം നല്‍കി.
What's Your Reaction?






