റേഷന്‍ വ്യാപാരികളുടെ കടയടപ്പ് സമരം നവംബര്‍ 1ന്
റേഷന്‍ വ്യാപാരികളുടെ കടയടപ്പ് സമരം നവംബര്‍ 1ന്
ഇടുക്കി: കേരള പിറവി ദിനത്തില്‍ റേഷന്‍ വ്യാപാരികള്‍ കടകളടച്ച് ജില്ലാ, താലൂക്ക് കേന്ദ്രങ്ങളില്‍ ധര്‍ണ നടത്തും. വേതന പാക്കേജ് പരിഷ്‌കരിക്കുക, കമ്മിഷനും ഇന്‍സെന്റീവും അതത് മാസങ്ങളില്‍ വിതരണം ചെയ്യുക, കേന്ദ്ര അവഗണന അവസാനിപ്പിക്കുക, ഭക്ഷ്യധാന്യങ്ങള്‍ക്ക് പകരം ഡയറക്ട് പേയ്‌മെന്റ് സംവിധാനം നടപ്പാക്കാനുള്ള നീക്കം ഉപേക്ഷിക്കുക, കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുക എന്നീ ആവശ്യങ്ങള്‍ ഉയര്‍ത്തിയാണ് സമരം. ഗുണഭോക്താക്കള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത രീതിയില്‍ സംസ്ഥാനവ്യാപകമായി കടയടച്ച് സമരം നടത്താനാണ് തീരുമാനം. ഓള്‍ കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷനും കേരള സ്റ്റേറ്റ് റേഷന്‍ ഡീലേഴ്സ് അസോസിയേഷനും സംയുക്തമായാണ് സമരം നടത്തുന്നത്.
What's Your Reaction?

