ചെറുതോണിയില്‍ ജില്ലാതല ബാങ്കേഴ്‌സ് മീറ്റ് നടത്തി
ചെറുതോണിയില്‍ ജില്ലാതല ബാങ്കേഴ്‌സ് മീറ്റ് നടത്തി
ഇടുക്കി: കേന്ദ്ര സര്‍ക്കാരിന്റെ റാംപ് പദ്ധതിയുടെ ഭാഗമായി ജില്ലാ വ്യവസായ കേന്ദ്രം ചെറുതോണിയില്‍ ജില്ലാതല ബാങ്കേഴ്‌സ് മീറ്റ് ചേര്‍ന്നു. ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഫ്രാന്‍സിസ് അറയ്ക്കപ്പറമ്പില്‍ ഉദ്ഘാടനംചെയ്തു. വാഴത്തോപ്പ് പഞ്ചായത്തംഗം നൗഷാദ് ടി ഇ അധ്യക്ഷനായി. സംരംഭകര്‍ക്ക് ലഭ്യമായ വായ്പാ പദ്ധതികള്‍, ബാങ്കിങ് സേവനങ്ങള്‍, സംരംഭ വികസന മാര്‍ഗങ്ങള്‍ എന്നിവയെക്കുറിച്ചും വ്യവസായ വകുപ്പിന്റെ സംസ്ഥാനതല പദ്ധതികളും ബാങ്കുകളുടെ സഹായ പദ്ധതികളും സംബന്ധിച്ചും ക്ലാസെടുത്തു. എസ്ബിഐ, ഫെഡറല്‍ ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്ക്, കനറാ ബാങ്ക്, യൂണിയന്‍ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, കേരള ബാങ്ക് എന്നിവയുടെ പ്രതിനിധികളും സംരംഭകരും പങ്കെടുത്തു.
What's Your Reaction?