രാജകുമാരി ഖജനാപ്പാറയിലെ കുടിവെള്ള പദ്ധതി വിപുലീകരിക്കും: അഡ്വ. സേനാപതി വേണു എംഎല്‍എ സ്ഥലം സന്ദര്‍ശിച്ചു 

രാജകുമാരി ഖജനാപ്പാറയിലെ കുടിവെള്ള പദ്ധതി വിപുലീകരിക്കും: അഡ്വ. സേനാപതി വേണു എംഎല്‍എ സ്ഥലം സന്ദര്‍ശിച്ചു 

Nov 3, 2026 - 17:29
 0
രാജകുമാരി ഖജനാപ്പാറയിലെ കുടിവെള്ള പദ്ധതി വിപുലീകരിക്കും: അഡ്വ. സേനാപതി വേണു എംഎല്‍എ സ്ഥലം സന്ദര്‍ശിച്ചു 
This is the title of the web page

ഇടുക്കി: രാജകുമാരി ഖജനാപ്പാറയില്‍ ഉപേക്ഷിക്കപ്പെട്ട കുടിവെള്ള പദ്ധതി ജല അതോറിറ്റി ഏറ്റെടുക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് അഡ്വ. സേനാപതി വേണു എംഎല്‍എ. മേഖലയിലെ കുടിവെള്ളക്ഷാമത്തിന് പരിഹാരം കാണാന്‍ പദ്ധതി വിപുലപ്പെടുത്തുന്നതോടെ  സാധിക്കുമെന്നും സ്ഥലം സന്ദര്‍ശിച്ചശേഷം അദ്ദേഹം പറഞ്ഞു. ഖജനാപ്പാറ, കുംഭപ്പാറ മേഖലകളിലെ വീടുകളില്‍ പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഈ കുളത്തില്‍നിന്ന് കുടിവെള്ളമെത്തിയിരുന്നു. എന്നാല്‍ പിന്നീട്  പദ്ധതിയുടെ പ്രവര്‍ത്തനം നിലച്ചു. കുളത്തിലേക്ക് ഉണ്ടായിരുന്ന റോഡും കുളത്തിന്റെ സമീപ സ്ഥലങ്ങളും സ്വകാര്യ വ്യക്തികള്‍ കൈയേറിയ നിലയിലാണ്. മേഖലയിലെ കുടിവെള്ളക്ഷാമത്തിന് പരിഹാരം കാണണമെന്ന ആവശ്യം പരിഗണിച്ചാണ് എംഎല്‍എ കുളവും ടാങ്കും സന്ദര്‍ശിച്ചത്. പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളും എംഎല്‍യോടൊപ്പമുണ്ടായിരുന്നു.

Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow