ബനാറസ് ഹിന്ദു സര്‍വകലാശാല റാങ്ക് ജേതാവ് അണക്കര സ്വദേശിനി ഹിമപ്രിയ ബിനോയിയെ അനുമോദിച്ചു
ബനാറസ് ഹിന്ദു സര്‍വകലാശാല റാങ്ക് ജേതാവ് അണക്കര സ്വദേശിനി ഹിമപ്രിയ ബിനോയിയെ അനുമോദിച്ചു
ഇടുക്കി: ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍നിന്ന് മാസ്റ്റേഴ്സ് ഇന്‍ ലോജിസ്റ്റിക്സ് മാനേജ്മെന്റില്‍ ഒന്നാം റാങ്ക് നേടിയ അണക്കര സ്വദേശിനി ഹിമപ്രിയ ബിനോയിയെ അനുമോദിച്ചു. അമ്മയ്ക്കൊരുമ്മ സ്നേഹകൂട്ടായ്മയും വിവിധ സൗഹൃദ കൂട്ടായ്മകളുംചേര്‍ന്നാണ് അനുമോദനച്ചടങ്ങ് സംഘടിപ്പിച്ചത്. അണക്കരയിലെ വ്യാപാരി കൊച്ചാലുംമൂട്ടില്‍ ബിനോയിയുടെയും അധ്യാപിക അനുപമയുടെയും മകളാണ് ഹിമപ്രിയ. അമ്മയ്ക്കൊരുമ്മ സ്നേഹ കൂട്ടായ്മ ചെയര്‍മാന്‍ സാബു കുറ്റിപാലയ്ക്കല്‍ അധ്യക്ഷനായി. പഞ്ചായത്തംഗങ്ങളായ ജയന്‍ കുഴിക്കാട്ട്, റെജിമോള്‍ ഷിബി, അശ്വതി കെ എ, കെവിവിഇഎസ് യൂണിറ്റ് പ്രസിഡന്റ് ജെയിംസ് മുള്ളൂര്‍, കുമളി വൈഎംസിഎ പ്രസിഡന്റ് സാംകുട്ടി മാക്കല്‍, ഷാജി പി എസ് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?