ഓട്ടോറിക്ഷ ഡ്രൈവറെ കുപ്പി ഉപയോഗിച്ച് തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ചു: സംഭവം കട്ടപ്പനയില്‍
ഓട്ടോറിക്ഷ ഡ്രൈവറെ കുപ്പി ഉപയോഗിച്ച് തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ചു: സംഭവം കട്ടപ്പനയില്‍

ഇടുക്കി: കട്ടപ്പനയില്‍ സവാരിയെ ചൊല്ലി ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ തമ്മില്‍ സംഘര്‍ഷം. മറ്റൊരു ഡ്രൈവറെ ചില്ല് കുപ്പി കൊണ്ട് കുത്തി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. കട്ടപ്പന അശോക ജങ്ഷനിലെ ഓട്ടോ സ്റ്റാന്‍ഡിലാണ് സംഭവം. ഓട്ടോറിക്ഷ ഡ്രൈവര്‍ കട്ടപ്പന കല്ലുകുന്ന് സ്വദേശിയായ സോജിയെയാണ് കട്ടപ്പന പൊലീസ് അറസ്റ്റ് ചെയ്തത്. കുത്തേറ്റ ഡ്രൈവര്‍ സുനില്‍കുമാര്‍ ഗുരുതര പരിക്കുകളോടെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. വെള്ളിയാഴ്ച രാവിലെയാണ് കേസിനാസ്പദമായ സംഭവം. ഓട്ടോ ഡ്രൈവര്‍മാരായ സോജിയും സുനില്‍കുമാറും അശോക ജങ്ഷനിലെ സ്റ്റാന്‍ഡിലാണ് ഓടുന്നത്. ഇവര്‍ തമ്മില്‍ നാളുകളായി സവാരിയുമായി ബന്ധപ്പെട്ട തര്‍ക്കം നിലനില്‍ക്കുന്നതും കോടതിയെ സമീപിച്ചിട്ടുള്ളതുമാണ്. ഇതിനിടെയാണ് രാവിലെ സവാരി പോയതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ തര്‍ക്കം ഉണ്ടായതും സംഘര്‍ഷത്തിലേക്കെത്തിയതും. ഇതിനിടെ സോജി തന്റെ വാഹനത്തിലുണ്ടായിരുന്ന ചില്ല് കുപ്പി ഉപയോഗിച്ച് സുനില്‍കുമാറിന്റെ തലയ്ക്കും കൈയ്ക്കും അടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സുനില്‍കുമാര്‍ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രി ചികിത്സ തേടി. പൊലീസ് ഉച്ചയോടെ സോജിയെ കട്ടപ്പനയില്‍ നിന്നും കസ്റ്റഡിയിലെടുത്തു. വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്. തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തി നടപടിക്രമങ്ങള്‍ക്കുശേഷം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യും.
What's Your Reaction?






