സിപിഐ എം ജില്ലാ സമ്മേളനം: ദീപശിഖാ പ്രയാണം ആരംഭിച്ചു
സിപിഐ എം ജില്ലാ സമ്മേളനം: ദീപശിഖാ പ്രയാണം ആരംഭിച്ചു

ഇടുക്കി: സിപിഐ എം ജില്ലാ സമ്മേളന നഗരിയിലേക്കുള്ള ദീപശിഖാ പ്രയാണം രക്തസാക്ഷി കെ കെ വിനോദിന്റെ ഇരട്ടയാറിലെ സ്മൃതി മണ്ഡപത്തില്‍ ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. 2026ലെ തെരഞ്ഞെടുപ്പില്‍ പിണറായി സര്‍ക്കാര്‍ മൂന്നാം തവണയും അധികാരത്തിലെത്തുമെന്ന് അദ്ദേഹം പറഞ്ഞു. കട്ടപ്പന ഏരിയ കമ്മിറ്റിയിലെ പാര്‍ട്ടിയുടെ വിവിധ ഘടകങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന അന്തരിച്ച 30ലേറെ പ്രവര്‍ത്തകരുടെ വീടുകളില്‍നിന്ന് കുടുംബാംഗങ്ങള്‍ തെളിച്ചുകൈമാറുന്ന ദീപങ്ങള്‍ ജാഥകളായി വിവിധ മേഖലകളിലൂടെ യാത്ര ചെയ്ത് ഇടുക്കിക്കവലയില്‍ എത്തിച്ചേര്‍ന്നു. ജില്ലാ കമ്മിറ്റിയംഗം വി ആര്‍ സജി, ഏരിയ സെക്രട്ടറി മാത്യു ജോര്‍ജ്, ഏരിയ കമ്മിറ്റിയംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരണം നല്‍കി. ജില്ലാ സെക്രട്ടറിയറ്റംഗം റോമിയോ സെബാസ്റ്റ്യന്‍ ക്യാപ്റ്റനായ ജാഥയില്‍ ജില്ലാ സെക്രട്ടറി
യറ്റംഗം എം ജെ മാത്യു, വൈസ് ക്യാപ്റ്റനും ജില്ലാ കമ്മിറ്റിയംഗം വി ആര്‍ സജി, ഏരിയ സെക്രട്ടറിമാരായ പി ബി സബീഷ്, മാത്യു ജോര്‍ജ് എന്നിവര്‍ അംഗങ്ങളുമാണ്. തിങ്കളാഴ്ച രാവിലെ പ്രയാണം ആരംഭിച്ച് തൊടുപുഴയിലെ സമ്മേളന നഗറിലെത്തും.
What's Your Reaction?






