പ്രതിഷേധിച്ചിട്ടും പ്രതികരിച്ചിട്ടും ശാപമോക്ഷം ലഭിക്കാതെ പവര്‍ ഹൗസ്- ചിന്നക്കനാല്‍ റോഡ്
പ്രതിഷേധിച്ചിട്ടും പ്രതികരിച്ചിട്ടും ശാപമോക്ഷം ലഭിക്കാതെ പവര്‍ ഹൗസ്- ചിന്നക്കനാല്‍ റോഡ്
ഇടുക്കി: പ്രതിഷേധിച്ചിട്ടും പ്രതികരിച്ചിട്ടും പവര്‍ ഹൗസ്- ചിന്നക്കനാല്‍ റോഡിന് ശാപമോക്ഷമില്ല. ജില്ലയിലെ പ്രധാന വിനോദ സഞ്ചാരകേന്ദ്രമായ ചിന്നക്കനാലിലേയ്ക്ക് ദേശീയപാതിയില്‍നിന്ന് തുടങ്ങുന്ന രണ്ട് കിലോമീറ്റര്‍ റോഡാണ് കാല്‍നടയാത്രപോലും ദുസഹമായി തകര്‍ന്നുകിടക്കുന്നത്. ദിവേസന നൂറിലേറെ സഞ്ചാരികളാണ് ചിന്നക്കനാലിലേയ്‌ക്കെത്തുന്നത്. ഈ രണ്ട് കിലോമീറ്റര്‍ ദൂരം താണ്ടണമെങ്കില്‍ കുറഞ്ഞത് അരമണിക്കൂര്‍ എങ്കിലും സഞ്ചരിക്കണം. റോഡുണ്ടെന്ന് പോലും പറയാന്‍ കഴിയില്ല. ഭീമമന്‍ കുഴികള്‍ രൂപപ്പെട്ട് അതില്‍ ഉറവവെള്ളം നിറഞ്ഞ് കായലിന് സമാനമായി കിടക്കുന്നു. ചിന്നക്കനാലുകാരുടേയും വിനോദസഞ്ചാരികളുടേയും ഈ ദുരിത യാത്ര തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ പിന്നിടുകയാണ്. ചെളിക്കുണ്ടായി മാറിയ കുഴിയില്‍ വാഴനട്ടും വെള്ളക്കെട്ടില്‍ വള്ളമിറക്കിയുമെക്കെയായി നാട്ടുകാര്‍ ഇനി നടത്താന്‍ സമരരമുറകളിലെ അടവുകള്‍ ഒന്നും ബാക്കിയില്ല. എന്നിട്ടും അതികൃതര്‍ ഇത് കണ്ടഭാവം നടിക്കുന്നില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. ആശുപത്രി ആവശ്യങ്ങള്‍ക്കുപോലും പുറം ലോകവുമായി ബന്ധപ്പെടാന്‍ വലിയ ബുദ്ധിമുട്ടാണ് നാട്ടുകാര്‍ നേരിടുന്നത്. രണ്ട് കിലോമീറ്റര്‍ ദൂരത്തെ ഈ യാത്രാ ദുരിതത്തിന് പരിഹാരം കണ്ടില്ലെങ്കില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ മറുപടി നല്‍കുമെന്നാണ് നാട്ടുകാരുടെ നിലപാട്.
What's Your Reaction?