മാട്ടുപ്പെട്ടിയില്‍ സഞ്ചാരികളെ രസിപ്പിച്ച് ആനക്കാഴ്ച
മാട്ടുപ്പെട്ടിയില്‍ സഞ്ചാരികളെ രസിപ്പിച്ച് ആനക്കാഴ്ച

ഇടുക്കി: മൂന്നാര്‍- മാട്ടുപ്പെട്ടി റോഡില്‍ മാട്ടുപ്പെട്ടി ഇന്‍ഡോസിസ് പ്രൊജക്ടിനുസമീപം പുല്‍മേടുകളില്‍ ചുറ്റിത്തിരിയുന്ന കാട്ടാനക്കൂട്ടം സഞ്ചാരികള്‍ക്ക് കൗതുകമാകുന്നു. കാടിറങ്ങുന്ന കാട്ടാനകള്‍ ചിലപ്പൊഴൊക്കെ ആളുകള്‍ക്ക് കൗതുകക്കാഴ്ചയാണ്. ചിലപ്പോള്‍ ഒറ്റയ്ക്കും മറ്റുസമയങ്ങളില്‍ കൂട്ടമായും ഇവറ്റകള്‍ തീറ്റതേടിയും വിശ്രമിച്ചുമൊക്കെ ചുറ്റിത്തിരിയുന്നു. മഴ പെയ്ത് ഇളംപുല്‍ കിളിര്‍ത്തതോടെയാണ് ആനകള്‍ തീറ്റയ്ക്കായി ഇവിടെ എത്തുന്നത്. ആനക്കാഴ്ച ഇതുവഴി കടന്നുപോകുന്നവര്‍ക്കും ആസ്വാദ്യകരമാണ്. ആനച്ചന്തം മതിവരുവോളം കണ്ടും ചിത്രങ്ങള്‍ പകര്‍ത്തിയുമാണ് സഞ്ചാരികള്‍ യാത്ര തുടരുന്നത്. മാട്ടുപ്പെട്ടി അണക്കെട്ടിന്റെ തീരത്ത് തീറ്റതേടി നടക്കുന്ന കാട്ടാനകളുടെ കാഴ്ച്ചയും സഞ്ചാരികളെ രസിപ്പിക്കുന്നു. ഇടയ്‌ക്കൊക്കെ ജലാശയത്തില്‍ ഇറങ്ങി നീരാട്ട് നടത്തുന്ന കാട്ടാനക്കൂട്ടങ്ങളും സഞ്ചാരികള്‍ക്ക് കൗതുകമാണ്.
What's Your Reaction?






