കട്ടപ്പന ഇരുപതേക്കര്‍ അസീസി ധ്യാനകേന്ദ്രത്തില്‍നിന്ന് മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ചയാള്‍ പിടിയില്‍

കട്ടപ്പന ഇരുപതേക്കര്‍ അസീസി ധ്യാനകേന്ദ്രത്തില്‍നിന്ന് മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ചയാള്‍ പിടിയില്‍

May 22, 2025 - 14:48
May 22, 2025 - 16:41
 0
കട്ടപ്പന ഇരുപതേക്കര്‍ അസീസി ധ്യാനകേന്ദ്രത്തില്‍നിന്ന് മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ചയാള്‍ പിടിയില്‍
This is the title of the web page

ഇടുക്കി: കട്ടപ്പന ഇരുപതേക്കര്‍ അസീസി സ്‌നേഹാശ്രമത്തില്‍ ധ്യാനത്തിനെത്തിയ വിദ്യാര്‍ഥികളുടെ മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ചയാളെ കട്ടപ്പന പൊലീസ് അറസ്റ്റ് ചെയ്തു. കോലഞ്ചേരി മങ്ങാട്ടൂര്‍ ചക്കുങ്ങല്‍ അജയകുമാര്‍  ആണ് കട്ടപ്പന പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്തുനിന്ന് പിടിയിലായത്. 15000 രൂപലേറെ വിലവരുന്ന 3 ഫോണുകളാണ് ഇയാള്‍ മോഷ്ടിച്ചത്. കഴിഞ്ഞ 13നാണ് കേസിനാസ്പദമായ സംഭവം. ധ്യാനത്തിന് മുന്നോടിയായി വിദ്യാര്‍ഥികള്‍ മൊബൈല്‍ ഫോണുകള്‍ അധികൃതര്‍ വാങ്ങി ആശ്രമത്തിനുള്ളില്‍ മറ്റൊരുസ്ഥലത്ത് സൂക്ഷിച്ചിരുന്നു. ഇവിടെ ആരുമില്ലാത്ത സമയത്താണ് പ്രതി അതിക്രമിച്ചുകയറി ഫോണുകള്‍ കവര്‍ന്നത്. മോഷണം ശ്രദ്ധയില്‍പ്പെട്ട അധികൃതര്‍ പൊലീസില്‍ പരാതി നല്‍കി. പൊലീസുകാര്‍ ഇവിടുത്തെ സിസിടിവി ദൃശ്യങ്ങളില്‍നിന്ന് മോഷ്ടാവിനെ തിരിച്ചറിഞ്ഞു. അന്വേഷണത്തില്‍ പഴയ ബസ് സ്റ്റാന്‍ഡിന്റെ പരിസരത്തുനിന്ന് ഇയാളെ പിടികൂടുകയായിരുന്നു. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചു. അജയ്കുമാര്‍ നിരവധി മോഷണക്കേസുകളില്‍ പ്രതിയാണ്. ഇതില്‍ ഒരുകേസ് കട്ടപ്പന സ്റ്റേഷനില്‍തന്നെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതാണ്. കട്ടപ്പന എസ്എച്ച്ഒ ടി സി മുരുകന്‍, എസ്‌ഐമാരായ ഷാജി എബ്രഹാം, കെ വി ജോസഫ്. മധു ടി ആര്‍, എഎസ്‌ഐ ലെനിന്‍ പി എസ് എന്നിവരാണ് അന്വേഷണം നടത്തിയത്.

What's Your Reaction?

like

dislike

love

funny

angry

sad

wow