മദര്‍ തെരേസ സേവന സംസ്ഥാന അവാര്‍ഡ് ജേതാക്കള്‍ക്ക് അനുമോദനം
മദര്‍ തെരേസ സേവന സംസ്ഥാന അവാര്‍ഡ് ജേതാക്കള്‍ക്ക് അനുമോദനം

ഇടുക്കി: ഫാ.ഡേവിസ് ചിറമ്മേല്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച മദര്‍ തെരേസ സേവന സംസ്ഥാന അവാര്‍ഡില്‍ ജേതാക്കളായവരെ അനുമോദിച്ചു. വെള്ളയാംകുടി സെന്റ് ജെറോംസ് സ്‌കൂളില്‍ നടന്ന പരിപാടിയില്‍ രൂപത വിദ്യാഭ്യാസ സെക്രട്ടറി റവ.ഡോ.ജോര്‍ജ് തകടിയേല്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. സ്‌കൂള്‍ മാനേജര്‍ ഫാ.തോമസ് മണിയാട്ട് പി.ടി.എ യുടെ ഉപഹാരം സമ്മാനിച്ചു. സംസ്ഥാനത്തെ മികച്ച സ്‌കൂളിനും, ഏറ്റവുമധികം കുട്ടികളെ പങ്കെടുപ്പിച്ച സ്‌കൂളിനുള്ള അവാര്‍ഡുകളും സെന്റ് ജെറോംസ് ഹൈസ്‌കൂള്‍ കരസ്ഥമാക്കി. മദര്‍ തെരേസ സ്റ്റേറ്റ് സ്റ്റാര്‍ വിന്നറായി ഡെറിന്‍ ആന്റെണി തിരഞ്ഞെടുക്കപ്പെട്ടു. ഒരു ലക്ഷം രൂപയാണ് അവാര്‍ഡ് തുക. ബെസ്റ്റ് കോര്‍ഡിനേറ്റര്‍ അവാര്‍ഡിന് ജിജാ മോള്‍ എബ്രാഹം അര്‍ഹയായി. സ്‌കൂള്‍ വിന്നേഴ്‌സായി തിരഞ്ഞെടുക്കപ്പെട്ട അഞ്ചു കുട്ടികള്‍ക്ക് അയ്യായിരം രൂപ വീതം സമ്മാനം ലഭിച്ചു. അവയവ ദാതാവ് സോമിച്ചന്‍ തോമസ് കരിയിലക്കുളത്തിനെ ചടങ്ങില്‍ ആദരിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ജിജി ജോര്‍ജ്, പി.ടി.എ പ്രസിഡന്റ് വിനോദ് തോമസ്, എസ്എംസി ചെയര്‍മാന്‍ ജോജോ കുടക്കച്ചിറ, പ്രധാനാധ്യാപിക വിന്‍സി സെബാസ്റ്റ്യന്‍, സീനിയര്‍ അസിസ്റ്റന്റ് മേരി ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






