വാഴത്തോപ്പ് സഹകരണ ബാങ്കിന്റെ ഭരണസമിതി തിരഞ്ഞെടുപ്പില്‍ ഹൈക്കോടതി ഇടപെടല്‍
വാഴത്തോപ്പ് സഹകരണ ബാങ്കിന്റെ ഭരണസമിതി തിരഞ്ഞെടുപ്പില്‍ ഹൈക്കോടതി ഇടപെടല്‍

ഇടുക്കി: വാഴത്തോപ്പ് സര്‍വീസ് സഹകരണ ബാങ്കിന്റെ ഭരണസമിതി തിരഞ്ഞെടുപ്പ് നീതിയുക്തമായി നടപ്പാക്കുന്നതിനാവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കണമെന്ന് ഹൈക്കോടതി. ഇത് സംബന്ധിച്ച് കോടതിയില്‍ നിന്ന് പ്രത്യേക ഉത്തരവ് പുറപ്പെടുവിച്ചതായി യുഡിഎഫ് വാഴത്തോപ്പ് മണ്ഡലം കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ വിതരണം ചെയ്തും അപരന്മാരെ കൊണ്ട് വോട്ട് ചെയ്യിച്ചും മുന്‍പ് ബാങ്കില്‍ എല്‍ഡിഎഫ് ഭരണം പിടിച്ചെടുക്കുന്ന സ്ഥിതിയുണ്ടായിരുന്നു. എന്നാല്‍ ഇത്തവണ അത്തരത്തില്‍ കള്ളവോട്ട് ചെയ്യാന്‍ ശ്രമിക്കുന്നവരെ കര്‍ശനമായി ശിക്ഷിക്കുന്നതിനുള്ള പ്രത്യേക ഉത്തരവാണ് കോടതി പുറപ്പെടുവിച്ചിരിക്കുന്നത്. നീതിയുക്തമായ തിരഞ്ഞെടുപ്പ് പ്രക്രിയകള്‍ നടത്തുന്നതിന് ആവശ്യമായ പൊലീസ് സംവിധാനവും സിസിടിവി ക്യാമറകളും ഒരുക്കണമെന്നും കോടതി ഉത്തരവില്‍ പറയുന്നു. വാര്‍ത്താ സമ്മേളനത്തില്‍ വാഴത്തോപ്പ് മണ്ഡലം പ്രസിഡന്റ് സിപി സലിം, നേതാക്കളായ പിഡി ജോസഫ്, അനില്‍ ആനക്കനാട്ട്, ഷിജോ ഞവരക്കാട്ട്, മുഹമ്മദ് പനച്ചിക്കല്‍, ജോയ് വര്‍ഗീസ് എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?






