കട്ടപ്പനയില്‍ കഞ്ചാവുമായി 2 പേര്‍ പിടിയില്‍

കട്ടപ്പനയില്‍ കഞ്ചാവുമായി 2 പേര്‍ പിടിയില്‍

Apr 27, 2025 - 15:47
Apr 28, 2025 - 10:42
 0
കട്ടപ്പനയില്‍ കഞ്ചാവുമായി 2 പേര്‍ പിടിയില്‍
This is the title of the web page

ഇടുക്കി: ഓപ്പറേഷന്‍ ഡി ഹണ്ടിന്റെ ഭാഗമായുള്ള പരിശോധനയ്ക്കിടെ ഓട്ടോറിക്ഷയില്‍ കഞ്ചാവ് കടത്താന്‍ ശ്രമിച്ച 2 പേരെ കട്ടപ്പന പൊലീസ് പിടികൂടി. കാഞ്ചിയാര്‍ ലബ്ബക്കട പാണ്ടിമാക്കല്‍ ഷനോയി ഷാജി, സ്വരാജ് പെരിയോന്‍കവല പുത്തന്‍പുരയ്ക്കല്‍ പ്രവീണ്‍ തങ്കപ്പന്‍ എന്നിവരാണ് ഞായറാഴ്ച ഉച്ചയ്ക്ക് 12.30 ഓടെ പിടിയിലായത്. 190 ഗ്രാം കഞ്ചാവ് ഇവരുടെ പക്കല്‍നിന്ന് പിടിച്ചെടുത്തു. കടത്താന്‍ ശ്രമിച്ച ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തു. കട്ടപ്പന എസ്‌ഐ എബി ജോര്‍ജ്, എസ്‌ഐമാരായ അഭിജിത്ത് പി എസ്, ജോസഫ് കെ വി, ഷുക്കൂര്‍ എന്‍ എ, സിപിഒമാരായ ജിഷ മാത്യു, ശ്രീകുമാര്‍, ബിജുമോന്‍ എന്നിവരും ജില്ലാ ഡാന്‍സാഫ് സംഘവും ചേര്‍ന്നാണ് പരിശോധന നടത്തിയത്.

What's Your Reaction?

like

dislike

love

funny

angry

sad

wow