നരിയമ്പാറ മന്നം മെമ്മോറിയല്‍ പൂര്‍വവിദ്യാര്‍ഥി സംഗമം
നരിയമ്പാറ മന്നം മെമ്മോറിയല്‍ പൂര്‍വവിദ്യാര്‍ഥി സംഗമം

ഇടുക്കി: നരിയമ്പാറ മന്നം മെമ്മോറിയല്‍ ഹൈസ്‌കൂളില്‍ 1986ലെ എസ്എസ്എല്‍സി ബാച്ചിന്റെ പൂര്‍വവിദ്യാര്‍ഥി സംഗമം നടത്തി. 'സ്മൃതികള്‍ 86 അക്ഷരമുറ്റത്തെ ചങ്ങാതിക്കൂട്ടം' എന്ന പേരില്‍ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീറണാക്കുന്നേല്‍ ഉദ്ഘാടനം ചെയ്തു. നാലുപതിറ്റാണ്ടിനുശേഷം പൂര്‍വ വിദ്യാര്‍ഥികള്‍ ഒത്തുകൂടി ഓര്‍മകളും വിശേഷങ്ങളും പങ്കുവച്ചു. പൂര്‍വ അധ്യാപകരെ ഉപഹാരങ്ങള്‍ നല്‍കി ആദരിച്ചു.
കട്ടപ്പന നഗരസഭ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ മനോജ് മുരളി അധ്യക്ഷനായി. കാഞ്ചിയാര്‍ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴിക്കാട്ട് മുഖ്യപ്രഭാഷണം നടത്തി. മാനേജര്‍ ഇന്‍ ചാര്‍ജ് ബാബു ബി വെണ്ടയ്ക്കല്‍, പ്രഥമാധ്യാപിക ബിന്ദു എന്‍ എന്‍, മുന്‍ അധ്യാപകന്‍ സി ജെ ജേക്കബ്, എലിക്കുളം പഞ്ചായത്തംഗം സെല്‍വി വിന്‍സണ്‍, പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന രക്ഷാധികാരി എ ജി സന്തോഷ്, ജനറല്‍ സെക്രട്ടറി സാബു വര്‍ഗീസ്, വൈസ് പ്രസിഡന്റ് സോമി ആന്റണി എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






