വേനല്‍മഴയും കാറ്റും: വെള്ളയാംകുടിയില്‍ വീട് തകര്‍ന്നു ഒരാള്‍ക്ക് പരിക്ക്
വേനല്‍മഴയും കാറ്റും: വെള്ളയാംകുടിയില്‍ വീട് തകര്‍ന്നു ഒരാള്‍ക്ക് പരിക്ക്

ഇടുക്കി: കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റില്‍ വെള്ളയാംകുടി ലക്ഷംവീട് കോളനിക്കുസമീപം വീട് തകര്‍ന്നു. ഒരാള്‍ക്ക് പരിക്കേറ്റു. പാപ്പാലമൂട് ഗിരീഷിന്റെ ഉടമസ്ഥതയിലുള്ള വീടാണ് തകര്‍ന്നത്. വീട് വാടകയ്ക്ക് എടുത്തിരുന്ന ഈറാട്ട് ജോസിന്റെ മകന്‍ ജോബിനാണ് പരിക്കേറ്റത്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീട് മേഞ്ഞിരുന്ന എട്ടടിയുടെ 10 ഷീറ്റുകളാണ് തകര്‍ന്ന് വീണത്. വിവരമറിയിച്ചതിനെ തുടര്‍ന്ന് കട്ടപ്പന വില്ലേജ് ഓഫീസില്‍ നിന്നും ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചു.
What's Your Reaction?






