ഏലപ്പാറ-ഹെലിബറിയ-ശാന്തിപ്പാലം-മ്ലാമല റോഡ് നിര്‍മാണ തടസം നീക്കുക ആത്മഹത്യാ ഭീഷണി മുഴക്കി യുവാവ്
ഏലപ്പാറ-ഹെലിബറിയ-ശാന്തിപ്പാലം-മ്ലാമല റോഡ് നിര്‍മാണ തടസം നീക്കുക ആത്മഹത്യാ ഭീഷണി മുഴക്കി യുവാവ്

ഇടുക്കി: ഏലപ്പാറ - ഹെലിബറിയ - ശാന്തിപ്പാലം - മ്ലാമല റോഡിന്റെ നിര്‍മാണ തടസ നീക്കാത്തതില്‍ പ്രതിഷേധിച്ച് ഒരാള്‍ ആല്‍മരത്തില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കി. ഹെലിബറിയ കിളിപാടി മാലിയപറമ്പിന്‍ ബിജിയാണ് ചൊവാഴ്ച വൈകിട്ട് ഏഴു മണിയോടെ സമരപന്തലിന് സമീപം നിന്ന ആല്‍മരത്തിന്റെ മുകളില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കിയത്. പീരുമേട്ടില്‍ നിന്നും പൊലീസും ഫയര്‍ ഫോഴ്‌സും , ആരോഗ്യവകുപ്പും സ്ഥലത്തെത്തി. തുടര്‍ന്ന് പീരുമേട് സി.ഐയുടെ നേതൃത്വത്തിലും തിങ്കളാഴ്ച ഡപ്യൂട്ടി കലക്ടറുടെ നേതൃത്വത്തിലും ചര്‍ച്ച നടത്തി പ്രശ്‌നത്തിന് ശാശ്വത പരിഹാരം ഉണ്ടാക്കാമെന്ന് സബ് കളക്ടര്‍ അരുണ്‍ എസ് നായരുടെ ഉറപ്പില്‍ പ്രതിഷേധം അവസാനിപ്പിച്ചു.തുടര്‍ന്ന് ബിജിയെ അനുനയിപ്പിച്ച് ആല്‍മരത്തിന്റെ മുകളില്‍ നിന്നും താഴെയിറക്കി.
What's Your Reaction?






