കോണ്‍ഗ്രസ് പ്രതിഷേധം ഉപ്പുതറയില്‍
കോണ്‍ഗ്രസ് പ്രതിഷേധം ഉപ്പുതറയില്‍

ഇടുക്കി: ഡീന്‍ കുര്യാക്കോസ് എം.പിക്കെതിരായ പൊലീസ് കൈയ്യേറ്റത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചു. ഉപ്പുതറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ടൗണില്‍ സംഘടിപ്പിച്ച പ്രകടനം, ജില്ലാ പ്രസിഡന്റ് ഫ്രാന്‍സിസ് ദേവസ്യ ഉദ്ഘാടനം ചെയ്തു. കലിയടങ്ങാതെ കാട്ടുമൃഗങ്ങള്‍ ജീവനെടുക്കുമ്പോള്‍ നിസംഗരായി സര്‍ക്കാരും വനംവകുപ്പും നോക്കുകുത്തിയായ് മാറിയിരിക്കുകയാണെന്നും, ജനങ്ങളുടെ വികാരത്തിന് ഒപ്പം നിന്ന ജനപ്രതിനിധികളെയും കോണ്‍ഗ്രസ്സ് നേതാക്കളെയും പൊലീസിനെ ഉപയോഗിച്ച് അക്രമിച്ചത് പ്രതിഷേധകരമാണെന്നും പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് ഫ്രാന്‍സിസ് ദേവസ്യാ പറഞ്ഞു. മണ്ഡലം പ്രസിഡന്റ് ടിനു ദേവസ്യാ അദ്ധ്യക്ഷനായി. നേതാക്കളായ സുബാഷ് മടത്തില്‍, ആല്‍ബിന്‍ പി.ആര്‍, സന്തോഷ് രാജന്‍, ബോബിന്‍ ജോയി, ലിബീഷ് ലാലിച്ചന്‍, ലിന്‍ജോ ജോസഫ് , ജിതിന്‍ ജോസഫ് അമല്‍ സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ നേത്യത്വം നല്‍കി.
What's Your Reaction?






