പീരുമേട്ടില്‍ ഭിന്നശേഷിക്കാര്‍ക്ക് ചലന ശ്രവണ ഉപകരണങ്ങള്‍ വിതരണം ചെയ്തു
പീരുമേട്ടില്‍ ഭിന്നശേഷിക്കാര്‍ക്ക് ചലന ശ്രവണ ഉപകരണങ്ങള്‍ വിതരണം ചെയ്തു

ഇടുക്കി: ജില്ലാ സാമൂഹ്യനീതി വകുപ്പും അഴുത ബ്ലോക്ക് പഞ്ചായത്തും ചേര്‍ന്ന് ഭിന്നശേഷിക്കാര്‍ക്ക് ചലന സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്തു. അഡ്വ. ഡീന്‍ കുര്യാക്കോസ് എം.പി. ഉദ്ഘാടനം ചെയ്തു. ബാംഗ്ലൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അലിം കൊ കമ്പനിയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കിയത്. ജില്ലാ സാമൂഹ്യനീതി വകുപ്പ് ഓഫീസര്‍ വി.എ ഷംനാദ് അധ്യക്ഷനായി. അഴുത ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലിസമ്മ ജയിംസ് ബ്ലോക്ക് പഞ്ചായത്തംഗം ഷാജി പൈനാടത്ത്, മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരുമായ പി.എം നൗഷാദ്, പി മാലതി, സെക്രട്ടറി ആര്‍ വെള്ളയ്യന്‍ തുടങ്ങിയവര്‍ സംസാരിച്ചു. അഴുത ബ്ലോക്കിനുകീഴിലെ വിവിധ പഞ്ചായത്തുകളില്‍ നിന്നായി 250ലേറെ പേര്‍ക്ക് ചലനശ്രവണ സഹായികള്‍ വിതരണം ചെയ്തു
What's Your Reaction?






