വണ്ടിപ്പെരിയാര്‍ ശ്രീധര്‍മശാസ്താ ശിവക്ഷേത്രത്തിലെ മഹാശിവരാത്രി ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
വണ്ടിപ്പെരിയാര്‍ ശ്രീധര്‍മശാസ്താ ശിവക്ഷേത്രത്തിലെ മഹാശിവരാത്രി ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ഇടുക്കി: വണ്ടിപ്പെരിയാര്‍ ശ്രീധര്‍മശാസ്താ ശിവക്ഷേത്രത്തിലെ മഹാശിവരാത്രി മഹോത്സവത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. പറയെടുപ്പ് നടന്നു. 26ന് രാവിലെ വണ്ടിപ്പെരിയാര്‍ 62-ാം മൈലില്‍ നിന്ന് കാവടി, അമ്മന്‍കുടം, നിശ്ചല ദൃശ്യങ്ങള്‍, വാദ്യമേളങ്ങള്‍ എന്നിവയുടെ അകമ്പടിയോടുകൂടെ മത ശിവരാത്രി ഘോഷയാത്ര ആരംഭിക്കും. വൈകിട്ട് 6ന് ചുരക്കളം കവലയില്‍ നിന്ന് താലപ്പൊലി, മുളപ്പയര്‍, അമ്മന്‍കുടം, നിശ്ചലദൃശ്യങ്ങള്‍ എന്നിവയുടെ അകമ്പടിയോടെ വര്‍ണ ശബളമായ ഘോഷയാത്ര ക്ഷേത്രത്തില്‍ എത്തിച്ചേരും. അതിനുശേഷം വിവിധ കലാപരിപാടികളും അര്‍ധരാത്രി 12 ഓടെ മഹാശിവരാത്രി പൂജയും നടക്കും. കഴിഞ്ഞതവണ ക്ഷേത്രത്തില്‍ ഉണ്ടായ അനര്‍ത്ഥ സംഭവം കണക്കിലെടുത്തുകൊണ്ട് സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി കൂടുതല്‍ പൊലീസ് സേനാംഗങ്ങളെ സ്ഥലത്ത് വിന്യസിക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
What's Your Reaction?






