ജി-ടെക് ജില്ലാ കലോത്സവം 'ജി- സൂം സീസണ്‍ 10' ആഘോഷിച്ചു
ജി-ടെക് ജില്ലാ കലോത്സവം 'ജി- സൂം സീസണ്‍ 10' ആഘോഷിച്ചു

ഇടുക്കി: കമ്പ്യൂട്ടര്‍ വിദ്യാഭ്യാസ ശൃംഖലയായ ജി-ടെക് കമ്പ്യൂട്ടര്‍ എഡ്യൂക്കേഷന്റെ കലാമേളയായ ജി- സൂം സീസണ്‍ 10 കട്ടപ്പന സിഎസ്ഐ ഗാര്‍ഡനില്‍ ആഘോഷിച്ചു. ചലച്ചിത്ര നടക നടന്‍ ജി കെ പന്നാംകുഴി ഉദ്ഘാടനം ചെയ്തു. ജി ടെക് ഇടുക്കി ഏരിയ ഡയറക്ടര്‍ നോബി സുദര്‍ശന്‍ അധ്യക്ഷനായി. ജി - ടെക് കട്ടപ്പന സെന്റര്‍ ഡയറക്ടര്‍ ഫാ. ജെയിംസ് കുര്യന്‍, സാംസ്‌കാരിക വകുപ്പ് ജില്ലാ കോ ഓര്‍ഡിനേറ്റര്‍ എസ് സൂര്യലാല്‍, ജോര്‍ജ് എം കെ, ലിമ്‌നാ നോബി തുടങ്ങിയവര്‍ സംസാരിച്ചു.
സോളോ സോംഗ്, സോളോ ഡാന്‍സ്, ഗ്രൂപ്പ് ഡാന്‍സ് എന്നീ ഇനങ്ങളില്‍ 7 സെന്ററുകളിലെ 21 ടീമുകള്‍ മത്സരിച്ചു. 2001 ഫെബ്രുവരി 10ന് കോഴിക്കോട് ആരംഭിച്ച ജി-ടെക്കിന്റെ 700ലധികം സെന്ററുകള്‍ 20 രാജ്യങ്ങളിലായി പ്രവര്‍ത്തിച്ചുവരുന്നു. കേരളത്തില്‍ മാത്രം 226 പഠന കേന്ദ്രങ്ങളുണ്ട്. സ്‌കൂള്‍, കോളേജ് വിദ്യാഭ്യാസത്തിനു ശേഷം ഉപരിപഠനത്തിനായി വരുന്ന കുട്ടികള്‍ക്ക് തങ്ങളുടെ കലാവാസനകള്‍ അവതരിപ്പിക്കുന്നതിനായി ജി-ടെക് ആവിഷ്‌കരിച്ച പരിപാടിയാണ് ജി-സൂം. സംസ്ഥാന തല കലോത്സവം കണ്ണൂരില്‍ നടക്കും.
What's Your Reaction?






