കട്ടപ്പന ഗവ. കോളേജില്‍ തൊഴില്‍മേള 25ന്
കട്ടപ്പന ഗവ. കോളേജില്‍ തൊഴില്‍മേള 25ന്

ഇടുക്കി: നാഷണല്‍ എംപ്ലോയ്മെന്റ് സര്‍വീസും ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചും ചേര്‍ന്ന് 25ന് രാവിലെ 10 മുതല്‍ കട്ടപ്പന ഗവ. കോളേജില്‍ തൊഴില്‍ മേള നടക്കും. നഗരസഭ വൈസ് ചെയര്‍മാന്‍ അഡ്വ. കെ ജെ ബെന്നി ഉദ്ഘാടനം ചെയ്യും. ഗവ. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. വി. കണ്ണന്‍ അധ്യക്ഷനാകും. ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ രാജേഷ് വി ബി മുഖ്യപ്രഭാഷണം നടത്തും.
സെയില്‍സ്, മാര്‍ക്കറ്റിങ്, ബാങ്കിങ്, ഓട്ടോമൊബൈല്‍, നഴ്‌സിങ്, പാരാമെഡിക്കല്‍ എന്നീ വിഭാഗങ്ങളില്‍ ഒഴിവുള്ള 500ലേറെ ഒഴിവുകളിലേക്ക് അഭിമുഖം നടക്കും. അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ഉള്‍പ്പെടെ 15ലേറെ സ്ഥാപനങ്ങള്‍ പങ്കെടുക്കും. ഉദ്യോഗാര്‍ഥികള്‍ക്ക് ഒന്നിലേറെ അഭിമുഖങ്ങളില്‍ പങ്കെടുക്കാം. അന്നേദിവസവും മുന്‍കൂട്ടിയും രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍: 04868 272262, 6282437682. വാര്‍ത്താസമ്മേളനത്തില്‍ രാജേഷ് വി ബി, പി എന്‍ വിശ്വനാഥന്‍, ആര്‍ ബീനാമോള്‍, പി ആദര്‍ശ്, കെ ടി അനീഷ്‌കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?






