ഇടുക്കിയുടെ വികസനത്തിന് സര്‍ക്കാര്‍ നടപ്പാക്കുന്നത് ഒട്ടേറെ വികസന പദ്ധതികള്‍ : കെ എന്‍ ബാലഗോപാല്‍
ഇടുക്കിയുടെ വികസനത്തിന് സര്‍ക്കാര്‍ നടപ്പാക്കുന്നത് ഒട്ടേറെ വികസന പദ്ധതികള്‍ : കെ എന്‍ ബാലഗോപാല്‍

ഇടുക്കി: ജില്ലയുടെ വികസനത്തിനായി ഇടുക്കി പാക്കേജ് ഉള്‍പ്പെടെ നിരവധി പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പിലാക്കി വരുന്നതെന്ന് ധനവകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍. കാമാക്ഷി പഞ്ചായത്ത് തങ്കമണിയില്‍ നിര്‍മിക്കുന്ന ബസ് സ്റ്റാന്‍ഡിന്റെയും ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിന്റെയും ശിലാസ്ഥാപന കര്‍മം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ശുദ്ധവായു ലഭിക്കുന്ന 10 നഗരങ്ങള്‍ കേരളത്തിലാണെന്നും അതില്‍ ഏറ്റവും മെച്ചപ്പെട്ട സ്ഥലമാണ് ഇടുക്കിയെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി റോഷി അഗസ്റ്റിന്‍ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീറണാക്കുന്നേല്‍ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് അനുമോള്‍ ജോസ്, വൈസ് പ്രസിഡന്റ് റെജി മുക്കാട്ട്, ജില്ലാ ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ സി വി വര്‍ഗീസ്, ജില്ല സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് റോമിയോ സെബാസ്റ്റ്യന്‍, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍, സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസ രംഗത്തെ പ്രമുഖര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






