വണ്ണപ്പുറം ഹൈറേഞ്ച് ജങ്ഷനില്‍ പെട്രോള്‍ പമ്പിന് സമീപം കാറിന് തീ പിടിച്ചു
വണ്ണപ്പുറം ഹൈറേഞ്ച് ജങ്ഷനില്‍ പെട്രോള്‍ പമ്പിന് സമീപം കാറിന് തീ പിടിച്ചു
ഇടുക്കി: വണ്ണപ്പുറം ഹൈറേഞ്ച് ജങ്ഷനിലെ പെട്രോള്‍ പമ്പിന് മുമ്പില്‍ വച്ച് കാറിന് തീപിടിച്ചു. തീ ആളി പടര്‍ന്നതോടെ പെട്രോള്‍ പമ്പിലെയും സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലെയും ആളുകളെ സ്ഥലത്തുനിന്ന് മാറ്റി. തൊടുപുഴയില്‍നിന്ന് വന്ന കാര്‍ ഇന്ധനം നിറയ്ക്കാന്‍ പെട്രോള്‍ പമ്പിലേക്ക് കയറ്റുന്നതിനിടെ നിലച്ച് പോകുകയും നിമിഷങ്ങള്‍ക്കുളളില്‍ തീ പിടിക്കുകയുമായിരുന്നു. തൊടുപുഴയില്‍ നിന്ന് അഗ്‌നിരക്ഷാസേന എത്തിയാണ് തീ അണച്ചത്. കാര്‍ പൂര്‍ണമായും കത്തി നശിച്ചു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.
What's Your Reaction?

