ചക്കുപള്ളം അണക്കര ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ടിങ്കര്‍ ഫെസ്റ്റ് നടത്തി
ചക്കുപള്ളം അണക്കര ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ടിങ്കര്‍ ഫെസ്റ്റ് നടത്തി

ഇടുക്കി: ചക്കുപള്ളം അണക്കര ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ടിങ്കര്‍ ഫെസ്റ്റ് നടത്തി. സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ഥിയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ രാരിച്ചന്‍ നീറണാക്കുന്നേല്‍ ഉദ്ഘാടനം ചെയ്തു. ശാസ്ത്രം അനുദിനം വളര്‍ന്നുകൊണ്ടിരിക്കുകയാണെന്നും ആ വളര്‍ച്ചയില്‍ കുട്ടികള്‍ക്ക് വലിയ പങ്കാണ് വഹിക്കാനുള്ളതെന്നും അദ്ദേഹം പറഞ്ഞു. രണ്ടുമാസം മുമ്പ് ആരംഭിച്ച ടിങ്കറിങ് ലാബിന്റെ നേതൃത്വത്തിലാണ് ഫെസ്റ്റ് നടത്തിയത്. പഞ്ചായത്തിലെ എല്ലാ സ്‌കൂളുകളില്‍ നിന്നും ശാസ്ത്രാഭിരുചിയുള്ള കുട്ടികളെ കണ്ടെത്തി അവരുടെ കഴിവുകള്‍ പരിപോഷിപ്പിക്കുന്നതിനുവേണ്ടിയാണ് ലാബ് ആരംഭിച്ചത്. കൊച്ചറ, ചക്കുപള്ളം, അണക്കര സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ പങ്കെടുത്തു. ചക്കുപള്ളം പഞ്ചായത്ത് പ്രസിഡന്റ് ജോസ് ആന്‍സണ്‍ പുതുമന അധ്യക്ഷനായി. പ്രിന്‍സിപ്പല്‍ മോന്‍സി ജോസഫ് ലാബിന്റെ പ്രവര്‍ത്തനങ്ങളും ലക്ഷ്യങ്ങളും വിശദീകരിച്ചു. പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ മാത്യു പട്ടര്‍കാല, പിടിഎ പ്രസിഡന്റ് ടോമിച്ചന്‍ കോഴിമല, പ്രധാന അധ്യാപകന്‍ ലോബിന്‍ രാജ്, ടിങ്കറിങ് ലാബ് ചുമതലയുള്ള അധ്യാപകരായ സിന്ധു ജോര്‍ജ്, ഷാജി മോന്‍, സുബിഷ എന്നിവര്‍ സംസാരിച്ചു. വിദ്യാര്‍ഥികളുടെ ശാസ്ത്രരംഗത്തെ നൂതനമായ കണ്ടുപിടുത്തങ്ങളുടെ പ്രദര്‍ശനം കൗതുകവും ഒപ്പം അവരുടെ കഴിവുകള്‍ വിളിച്ചോതുന്നതായിരുന്നു.
What's Your Reaction?






