രാമക്കല്‍മേട്- വണ്ണപ്പുറം റോഡ്: കഞ്ഞിക്കുഴി പഞ്ചായത്തിലെ സ്ഥലം ഏറ്റെടുക്കല്‍ വേഗത്തിലാക്കണമെന്ന് നാട്ടുകാര്‍
രാമക്കല്‍മേട്- വണ്ണപ്പുറം റോഡ്: കഞ്ഞിക്കുഴി പഞ്ചായത്തിലെ സ്ഥലം ഏറ്റെടുക്കല്‍ വേഗത്തിലാക്കണമെന്ന് നാട്ടുകാര്‍
ഇടുക്കി: ജില്ലയുടെ വികസനത്തിന് ഏറെ പ്രയോജനകരമായ രാമക്കല്‍മേട്- വണ്ണപ്പുറം റോഡിന്റെ തടസങ്ങള്‍ നീക്കാന്‍ കഞ്ഞിക്കുഴി പഞ്ചായത്ത് മുന്‍കൈയെടുക്കണമെന്ന് നാട്ടുകാര്‍. ഒന്നാം എല്‍ഡിഎഫ് സര്‍ക്കാര്‍ രൂപരേഖ തയാറാക്കിയ നിര്‍ദിഷ്ട പാതയുടെ 15 കിലോമീറ്റര്‍ ദൂരമാണ് കഞ്ഞിക്കുഴി പഞ്ചായത്തിന്റെ പരിധിയിലുള്ളത്. ഈ ഭാഗത്തെ സ്ഥലം ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കാത്തതാണ് റോഡ് വികസനത്തിന് തടസം. അടിമാലി കുമളി ദേശീയപാതയുടെ ഭാഗമായ ചുരുളിയില്‍ നിന്നാരംഭിച്ച് ആല്‍പ്പാറ, മൂന്നേക്കര്‍ നഗര്‍, അമ്പലപ്പടി, വാകച്ചുവട്, വരിക്കമുത്തന്‍വഴി ആലപ്പുഴ മധുര സംസ്ഥാനപാതയില്‍ എത്തിച്ചേരുന്ന വിധത്തിലാണ് റോഡിന്റെ രൂപരേഖ തയാറാക്കിയിട്ടുള്ളത്. കഞ്ഞിക്കുഴി പഞ്ചായത്തിന്റെ അവികസിതമേഖലകളിലൂടെ കടന്നുപോകുന്ന ഈ റോഡ് പൂര്‍ത്തിയാകുന്നതോടെ പ്രദേശത്തിന്റ വലിയ വിനോദസഞ്ചാര സാധ്യതകളും യാഥാര്‍ഥ്യമാകും. അടിയന്തരമായി സ്ഥലം ഏറ്റെടുത്ത് അധികൃതര്‍ക്ക് കൈമാറാന്‍ കഞ്ഞിക്കുഴി പഞ്ചായത്ത് നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
What's Your Reaction?