കട്ടപ്പന ഗവ. ഐടിഐയിലെ പുതിയ മന്ദിരം മന്ത്രി വി ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു
കട്ടപ്പന ഗവ. ഐടിഐയിലെ പുതിയ മന്ദിരം മന്ത്രി വി ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു

ഇടുക്കി: കട്ടപ്പന ഗവ. ഐടിഐ കോളേജില്‍ 5.43 കോടി രൂപ ചെലവഴിച്ച് നിര്‍മിച്ച പുതിയ മന്ദിരം മന്ത്രി വി ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു. പുതിയ കാലത്തെ തൊഴില്‍സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിന് വിദ്യാര്‍ഥികളെ സജ്ജമാക്കേണ്ടതുണ്ടെന്നും ഇതിനായി ഐടിഐകളില്‍ പുതിയ ട്രേഡുകള്‍ ആരംഭിക്കുമെന്നും മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. വിദ്യാര്‍ഥികള്‍ക്ക് മെച്ചപ്പെട്ട തൊഴില്‍ പരിശീലനം ലഭ്യമാക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ കെട്ടിടം നിര്‍മിച്ചിരിക്കുന്നത്. എല്ലാവിധ അടിസ്ഥാന സൗകര്യങ്ങളുമുള്ള പുതിയ കെട്ടിടം നിലവിലെ കെട്ടിടത്തോടുചേര്‍ന്നാണ് നിര്‍മിച്ചിരിക്കുന്നത്. പരിപാടിയില്‍ മന്ത്രി റോഷി അഗസ്റ്റന്‍ അധ്യക്ഷനായി. വാഴൂര്‍ സോമന്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആശാ ആന്റണി, കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി പി ജോണ്‍, നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീന ടോമി, അഡീഷണല്‍ ട്രെയിനിങ് ഡയറക്ടര്‍ മിനി മാത്യു, പ്രിന്‍സിപ്പല്‍ ഷാന്റി സി എസ്, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?






