ഹൈറേഞ്ച് എന്‍എസ്എസ് യൂണിയന്‍ കുമളി മേഖല പ്രവര്‍ത്തകയോഗം അണക്കരയില്‍
ഹൈറേഞ്ച് എന്‍എസ്എസ് യൂണിയന്‍ കുമളി മേഖല പ്രവര്‍ത്തകയോഗം അണക്കരയില്‍

ഇടുക്കി: ഹൈറേഞ്ച് എന്‍എസ്എസ് യൂണിയന്‍ കുമളി മേഖല പ്രവര്‍ത്തകയോഗം അണക്കരയില്‍ നടന്നു. ചക്കുപള്ളം എന്‍എസ്എസ് കരയോഗം ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി യൂണിയന്‍ പ്രസിഡന്റ് ആര്‍ മണിക്കുട്ടന്‍ ഉദ്ഘാടനം ചെയ്തു. ഏറ്റവും സുതാര്യമായ സംഘടനാ പ്രവര്‍ത്തനത്തിലൂടെയാണ് ഹൈറേഞ്ച് എന്‍എസ്എസ് യൂണിയന്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്നതെന്ന് ആര്‍ മണിക്കുട്ടന്‍ പറഞ്ഞു. വൈസ് പ്രസിഡന്റ് എ കെ സുനില്‍കുമാര്‍ അധ്യക്ഷനായി. സംസ്ഥാന സര്‍ക്കാരിന്റെ കര്‍ഷകോത്തമ അവാര്‍ഡ് നേടിയ ചെമ്പകശ്ശേരില്‍ സി ഡി രവീന്ദ്രന്‍ നായരെ അനുമോദിച്ചു. ഭാരവാഹികളായ കെ വി വിശ്വനാഥന്‍, കെ ജി വാസുദേവന്‍ നായര്‍, ടി കെ അനില്‍കുമാര്‍, ജി ശിവശങ്കരന്‍ നായര്‍, ജി ഗോപാലകൃഷ്ണന്‍, ശ്രീപത്മനാഭപുരം സംരക്ഷണ സമിതി വൈസ് പ്രസിഡന്റ് കൊച്ചറ മോഹനന്‍ നായര്‍, സെക്രട്ടറി കെ പി രാജശേഖരപിള്ള, ജോയിന്‍ സെക്രട്ടറി മന്മഥന്‍ നായര്‍, വനിതാ സംഘം യൂണിയന്‍ സെക്രട്ടറി ഉഷ ബാലന്‍, ശ്യാമള മധു തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






