വള്ളക്കടവ് -കരിമ്പാനിപ്പടി റോഡരികില്‍ മാലിന്യം തള്ളല്‍ രൂക്ഷം
വള്ളക്കടവ് -കരിമ്പാനിപ്പടി റോഡരികില്‍ മാലിന്യം തള്ളല്‍ രൂക്ഷം

ഇടുക്കി: കട്ടപ്പന വള്ളക്കടവ് -കരിമ്പാനിപ്പടി റോഡരികില്‍ മാലിന്യം തള്ളല്‍ രൂക്ഷം. ആള്‍പാര്‍പ്പില്ലാത്ത സ്ഥലങ്ങളില്‍ രാത്രിയുടെ മറവിലാണ് സാമൂഹ്യവിരുദ്ധര്‍ മാലിന്യം തള്ളുന്നത്. കുട്ടികളുടെ ഡയപ്പര്‍ അടക്കമുള്ളവ പാതയോരത്ത് കിടക്കുന്നതിനാല്‍ മേഖലയില്‍ അസഹ്യമായ ദുര്‍ഗന്ധവും അനുഭവപ്പെടുന്നുണ്ട്. മാലിന്യങ്ങള്‍ക്കിടയില്‍ നിന്ന് ഏതാനും ആളുകളുടെ വിലാസം അടങ്ങിയ പേപ്പറുകള്‍ ലഭിച്ചിട്ടുണ്ട്. ഇവ കട്ടപ്പന നഗരസഭ ആരോഗ്യ വിഭാഗത്തെ ഏല്‍പ്പിച്ചു. പാതയോരങ്ങളിലും മറ്റുമായി മാലിന്യം തള്ളുന്നവരെ കണ്ടെത്തി കര്‍ശന നടപടി സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
What's Your Reaction?






