തൂക്കുപാലംകാരുടെ പ്രിയപ്പെട്ട മുഹമ്മദ് ഷാജിക്ക് വിട നല്‍കി നാട്
തൂക്കുപാലംകാരുടെ പ്രിയപ്പെട്ട മുഹമ്മദ് ഷാജിക്ക് വിട നല്‍കി നാട്

ഇടുക്കി: തൂക്കുപാലത്തെ പൊതുരംഗത്ത് സജീവ സാന്നിധ്യമായിരുന്ന മുഹമ്മദ് ഷാജി വിടവാങ്ങി. 56 വയസായിരുന്നു. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് മരണം. പൊതുരംഗത്തെ നിറസാന്നിധ്യമായിരുന്നു തൂക്കുപാലം നബീല്‍ മെഡിക്കല്‍സ് ഉടമ മുഹമ്മദ് ഷാജി. വ്യാപാര രംഗത്തും പൊതുരംഗത്തും വിവിധങ്ങളായ പ്രവര്‍ത്തനങ്ങളിലൂടെ മാതൃകയാകാന്‍ ഷാജിക്ക് സാധിച്ചിരുന്നു. ഓള്‍ കേരള കെമിസ്റ്റ് ആന്‍ഡ് ഡ്രഗിസ്റ്റ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റായിരുന്നു അദ്ദേഹം. 2016 മുതല്‍ 17 വരെ എംഇഎസ് കോളേജ് മാനേജ്‌മെന്റ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. അതോടൊപ്പം മര്‍ച്ചന്റ് അസോസിയേഷന്‍ വൈസ് പ്രസിഡന്റുമായിരുന്നു. 1981ല്‍ സ്‌കൂള്‍ പാര്‍ലമെന്റ് സ്പീക്കര്‍ ആയി രാഷ്ട്രീയ രംഗത്തെ തുടക്കം. 1989-92 വരെ കെഎസ്യു ജില്ലാ വൈസ് പ്രസിഡന്റ,് കലാലയ രാഷ്ട്രീയത്തില്‍ സ്വന്തമായ മുഖമുദ്ര പതിപ്പിച്ചു. പ്രവര്‍ത്തിച്ച മേഖലകളിലെല്ലാം മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് അദ്ദേഹം കാഴ്ചവച്ചത്. നേതാജി ക്ലബ്ബിന്റെ സ്ഥാപക സെക്രട്ടറിയായിരുന്ന, രാഷ്ട്രീയത്തിലും വ്യാപാര രംഗത്തും ഉറച്ച നിലപാടെടുത്ത മുഹമ്മദ് ഷാജിയുടെ നിര്യാണം തൂക്കുപലത്തെ വ്യാപാരസമൂഹത്തിനും പൊതുപ്രവര്‍ത്തകര്‍ക്കും ജനങ്ങള്‍ക്കും തീരാനഷ്ടമാണ് സമ്മാനിച്ചത്. മുണ്ടിയെരുമ ജുമാ മസ്ജിദില്‍ ഇന്ന് കബറടക്കം നടന്നു.
What's Your Reaction?






