കുട്ടിക്കാനം മരിയന്‍ കോളേജില്‍ 'സഹ്യ 24' ദി മരിയന്‍ ഫെസ്റ്റ് തുടങ്ങി
കുട്ടിക്കാനം മരിയന്‍ കോളേജില്‍ 'സഹ്യ 24' ദി മരിയന്‍ ഫെസ്റ്റ് തുടങ്ങി

ഇടുക്കി: കുട്ടിക്കാനം മരിയന്‍ കോളേജിലെ വിവിധവകുപ്പുകളുടെ നേതൃത്വത്തില്‍ 'സഹ്യ 24' എന്ന പേരില്‍ മരിയന്‍ ഫെസ്റ്റ് തുടങ്ങി. ചലച്ചിത്ര സംഗീത സംവിധായകന്‍ അലക്‌സ് പോള്‍ ഉദ്ഘാടനം ചെയ്തു. കോവില്‍മല രാജാവ് രാമന്‍ രാജമന്നന്‍ വിശിഷ്ടാതിഥിയായി. ഫെസ്റ്റിന്റെ ഭാഗമായുള്ള മീഡിയ ക്ലബ് മാധ്യമപ്രവര്‍ത്തകന്‍ കെ വി സന്തോഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. 'സഹ്യസാഹിതി ലിറ്റററി ഇവന്റ്', ഇടുക്കിയിലെ എഴുത്തുകാരെ ഉള്‍പ്പെടുത്തി 'നാടിന്റെ ഭാഷ: മലനാടിന്റെ സാഹിത്യലോകത്തിലേക്കൊരു യാത്ര' എന്നീ വിഷയങ്ങളില്‍ ഓപ്പണ്‍ ഫോറം എന്നിവ സംഘടിപ്പിച്ചു.
ജില്ലയിലെ ആരോഗ്യവകുപ്പുമായി സഹകരിച്ച് 35 വയസിന് മുകളില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് കാന്‍സര്‍ രോഗനിര്‍ണയവും ബോധവല്‍ക്കരണ ക്യാമ്പും, കേരള കാര്‍ഷിക സര്‍വകലാശാലയുടെ കീഴിലുള്ള പാമ്പാടുംപാറ ഏലം ഗവേഷണകേന്ദ്രത്തിലെ ശാസ്ത്രജ്ഞര്‍ സംഘടിപ്പിക്കുന്ന 'കാര്‍ഷിക ഫെസ്റ്റും' വിവിധ വകുപ്പുകളുടെ പ്രദര്‍ശനങ്ങള്‍ എന്നിവ നടന്നുവരുന്നു. കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന തഞ്ചാവൂരിലെ സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്ററുമായി സഹകരിച്ച് രാജ്യത്തുടനീളമുള്ള പരമ്പരാഗത കലാരൂപങ്ങളുടെ പ്രദര്‍ശനമായ 'നാട്യോത്സവം' 7, 8 തീയതികളില്‍ നടക്കും.
പ്രിന്‍സിപ്പല്‍ പ്രൊഫ. ഡോ. അജിമോന്‍ ജോര്‍ജ്, കോ-ഓര്‍ഡിനേറ്റര്‍മാരായ അലന്‍ കുര്യാക്കോസ്, ഡോ. ഹരി ആര്‍.എസ്, രതീഷ് കുമാര്‍ പി, വിദ്യാര്‍ഥി കോ-ഓര്‍ഡിനേറ്റര്‍മാരായ അലന്‍ ഷാജി, ഷേബ ബെന്നി എന്നിവര്‍ നേതൃത്വം നല്‍കുന്നു.
What's Your Reaction?






