ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്റ് അസോസിയേഷന്‍ ബോധവല്‍ക്കരണ ക്ലാസ്
ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്റ് അസോസിയേഷന്‍ ബോധവല്‍ക്കരണ ക്ലാസ്

ഇടുക്കി: കേരള ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്റ് അസോസിയേഷന്‍ കട്ടപ്പന യൂണിറ്റ് കമ്മിറ്റി ബോധവല്‍ക്കരണ ക്ലാസ് നടത്തി. ഭക്ഷ്യ ഉല്‍പ്പാദന, വിതരണ മേഖലകളെക്കുറിച്ച് ബോധവല്‍ക്കരിക്കാന്‍ ലക്ഷ്യമിട്ട് ശുചിത്വ മിഷന്റെയും മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെയും സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. മലിനീകരണ നിയന്ത്രണ ബോര്‍ഡ് അസിസ്റ്റന്റ് എന്‍ജിനിയര്‍ സിജോ ഫ്രാന്‍സിസ്, ശുചിത്വ മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ഭാഗ്യരാജ് കെ.ആര്‍. തുടങ്ങിയവര്‍ ക്ലാസ് നയിച്ചു. അസോസിയേഷന്‍ കട്ടപ്പന യൂണിറ്റ് പ്രസിഡന്റ് സജീന്ദ്രന്‍ പൂവാങ്കല്‍, സെക്രട്ടറി സുജികുമാര്‍ കെ.ജെ. തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






