ഇടുക്കി ആര്‍ടി ഓഫീസിന്റെ ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ട് പൈനാവില്‍ തുറന്നു
ഇടുക്കി ആര്‍ടി ഓഫീസിന്റെ ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ട് പൈനാവില്‍ തുറന്നു
ഇടുക്കി: ജില്ലാ പഞ്ചായത്ത് മോട്ടോര്‍ വാഹന വകുപ്പിന് കൈമാറിയ പൈനാവിലെ സ്ഥലത്ത് ഇടുക്കി ആര്‍ടി ഓഫീസിന്റെ ഡ്രൈവിങ് ടെസ്റ്റ് ആരംഭിച്ചതായി ആര്‍ടിഒ പി എം ഷബീര്‍ അറിയിച്ചു. ഓള്‍ കേരള വര്‍ക്കേഴ്‌സ് യൂണിയന്‍(സിഐടിയു), കെവിവിഇഎസ് ചെറുതോണി യൂണിറ്റ് എന്നിവര്‍ചേര്‍ന്നാണ് ഗ്രൗണ്ട് തയാറാക്കിയത്. ആര്‍ടിഒയുടെ ഇടപെടലില്‍ ഗതാഗത കമ്മിഷണറുടെ ഓഫീസില്‍നിന്ന് അനുമതിയും ലഭ്യമാക്കി. ഒരേസമയം ഹെവി, ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍ ടെസ്റ്റ് നടത്തുന്നതിനുള്ള സൗകര്യമുണ്ട്.
What's Your Reaction?