ഭക്തിസാന്ദ്രമായി കിഴക്കന്‍ മേഖലാ ശിവഗിരി തീര്‍ഥാടന പദയാത്ര: 21ന് കട്ടപ്പനയില്‍ സ്വീകരണം
ഭക്തിസാന്ദ്രമായി കിഴക്കന്‍ മേഖലാ ശിവഗിരി തീര്‍ഥാടന പദയാത്ര: 21ന് കട്ടപ്പനയില്‍ സ്വീകരണം
ഇടുക്കി: അണക്കര ചക്കുപള്ളം ശ്രീനാരായണ ധര്‍മാശ്രമത്തില്‍നിന്ന് കിഴക്കന്‍ മേഖലാ ശിവഗിരി തീര്‍ഥാടന പദയാത്ര തുടങ്ങി. ധര്‍മാശ്രമം സെക്രട്ടറി സ്വാമി ഗുരുപ്രകാശത്തിന്റെ നേതൃത്വത്തില്‍ 200ലേറെ പേര്‍ യാത്രയില്‍ പങ്കെടുക്കുന്നു. രാവിലെ 4.30ന് ധര്‍മാശ്രമത്തില്‍ ഗുരുപൂജ, ശാന്തിഹവനം, പ്രാര്‍ഥന തുടങ്ങിയ ചടങ്ങുകള്‍ക്ക് തന്ത്രി സുരേഷ് ശ്രീധരന്‍ മുഖ്യകാര്‍മികത്വം വഹിച്ചു. എസ്.എന്‍.ഡി.പിയോഗം മലനാട് യൂണിയന്‍ പ്രസിഡന്റ് ബിജു മാധവന്‍, ബോര്‍ഡംഗം കെ എന്‍ തങ്കപ്പന്‍, പീരുമേട് യൂണിയന്‍ കൗണ്‍സിലര്‍ സന്തോഷ്, ചെമ്പന്‍കുളം ഗോപി വൈദ്യരുടെ മകന്‍ ഡോ. സിജു എന്നിവര്‍ചേര്‍ന്ന് പദയാത്ര ഫ്‌ളാഗ് ഓഫ് ചെയ്തു.
അമരാവതി, ചക്കുപള്ളം, പുറ്റടി, ചേറ്റുകുഴി ശാഖകളും ആര്‍ ശങ്കര്‍ ഫൗണ്ടേഷന്‍ ജില്ലാ കമ്മിറ്റിയും വിവിധ പൗരാവലികളുംചേര്‍ന്ന് യാത്രയെ സ്വീകരിച്ചു. വൈകിട്ട് എസ്.എന്‍.ഡി.പി യോഗം പോത്തിന്‍കണ്ടം ശാഖാങ്കണത്തില്‍ എത്തിച്ചേര്‍ന്നു. ഗുരുദേവ ക്ഷേത്രത്തിലെ പ്രാര്‍ഥനയ്ക്കുശേഷം തീര്‍ഥാടന വിളംബര സമ്മേളനവും സത്സംഗവും നടന്നു. യൂണിയന്‍ ശാഖാ ഭാരവാഹികള്‍ പങ്കെടുത്തു.
21ന് പുലര്‍ച്ചെ 5ന് ഗുരുദേവ ക്ഷേത്രത്തില്‍ ജപം, സമൂഹപ്രാര്‍ഥന, 6ന് പദയാത്ര ആരംഭിക്കും. വിവിധ ശാഖകളുടെ സ്വീകരണത്തിനുശേഷം ഉച്ചയ്ക്ക് 1.45ന് കട്ടപ്പനയില്‍ എത്തിച്ചേരും. തുടര്‍ന്ന് ഗുരുദേവ കീര്‍ത്തിസ്തംഭത്തില്‍ സ്വീകരണം, യൂണിയന്‍ പ്രസിഡന്റ് ബിജു മാധവന്‍ സന്ദേശം നല്‍കും.
What's Your Reaction?