സമരാഗ്നി: കാഞ്ചിയാറില്‍ ജനകീയ സദസ്
സമരാഗ്നി: കാഞ്ചിയാറില്‍ ജനകീയ സദസ്

ഇടുക്കി: സമരാഗ്നി ജനകീയ പ്രക്ഷോഭ യാത്രയുടെ ഭാഗമായി കോണ്‍ഗ്രസ് കാഞ്ചിയാര്‍ മണ്ഡലം കമ്മിറ്റി ജനകിയ സദസ് നടത്തി. കെപിസിസി ജനറല്‍ സെക്രട്ടറി റോയി കെ പൗലോസ് ഉദ്ഘാടനം ചെയ്തു. ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പ് സൃഷ്ടിച്ച് നേട്ടം കൊയ്യുന്ന സമീപനമാണ് പ്രധാനമന്ത്രിക്കെന്നും രാജ്യം കത്തിയെരിയുമ്പോള്‍ അദ്ദേഹം വിദേശ രാജ്യങ്ങളില്‍ ചുറ്റിക്കറങ്ങുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മണ്ഡലം പ്രസിഡന്റ് അനീഷ് മണ്ണൂര്‍ അധ്യക്ഷനായി. കെപിസിസി സെക്രട്ടറി തോമസ് രാജന്‍, ജോര്‍ജ് ജോസഫ് പടവന്‍, ജോസ് മുത്തനാട്ട്, ജോമോന്‍ തെക്കേല്‍, ജോയി ഈഴക്കുന്നേല്‍, ആല്‍ബിന്‍ മണ്ണംചേരില്‍ തുടങ്ങിയവര്‍ സംസാരിച്ചു. വിവിധ മേഖലകളില്‍ മികവ് പുലര്‍ത്തിയവരെ യോഗത്തില്‍ അനുമോദിച്ചു.
What's Your Reaction?






