മോദി സര്‍ക്കാര്‍ കര്‍ഷകജീവിതം ദുരിതപൂര്‍ണമാക്കി: എം എം മണി എംഎല്‍എ
മോദി സര്‍ക്കാര്‍ കര്‍ഷകജീവിതം ദുരിതപൂര്‍ണമാക്കി: എം എം മണി എംഎല്‍എ

ഇടുക്കി: മോദി സര്‍ക്കാരിന്റെ ദ്രോഹനയങ്ങള്‍ രാജ്യത്തെ കാര്‍ഷിക മേഖലയെ തകര്‍ത്ത് കര്‍ഷകജീവിതം ദുരിതപൂര്‍ണമാക്കിയതായി അഖിലേന്ത്യ കിസാന്‍ സഭ ദേശീയ സമിതിയംഗം എം എം മണി എംഎല്‍എ. സബ്സിഡി വെട്ടിക്കുറച്ച് രാസവളം വില വര്‍ധിപ്പിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ കേരള കര്‍ഷക സംഘം കട്ടപ്പന ഹെഡ് പോസ്റ്റ്ഓഫീസ് പടിക്കല്‍ നടത്തിയ മാര്‍ച്ചും ധര്‍ണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കര്‍ഷകരെ അവഗണിച്ച് വന്‍കിട കോര്‍പ്പറേറ്റുകളുടെ സംരക്ഷിക്കുന്ന നയമാണ് കേന്ദ്രം സ്വീകരിക്കുന്നത്. രാജ്യത്തുടനീളം കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നു. രാസവളങ്ങളുടെ വില വര്‍ധിപ്പിച്ചതിലൂടെ എല്ലാത്തരം കൃഷികള്‍ക്കും ഉല്‍പാദനച്ചെലവ് വര്‍ധിക്കും. മിനിമം താങ്ങുവില പോലും നല്‍കാതെയാണിപ്പോള്‍ സബ്‌സിഡി വെട്ടിക്കുറച്ചത്. 2023- 24ല്‍ സബ്സിഡിക്ക് 2.51 ലക്ഷം കോടി രൂപ ചെലവഴിച്ചെങ്കിലും 2024- 25ലെ ബജറ്റില്‍ 1.88 ലക്ഷം കോടിയായും 2025-26ല്‍ 1.67 ലക്ഷം കോടിയായും വെട്ടിച്ചുരുക്കി. രണ്ടുവര്‍ഷത്തിനിടെ കുറച്ചത് 84,000 കോടി രൂപയാണ്. ജിഡിപിയുടെ 19 ശതമാനം സംഭാവന ചെയ്യുന്ന കാര്‍ഷിക മേഖലയെ തകര്‍ക്കാനുള്ള നീക്കമാണ്. കേരളത്തിന് അര്‍ഹതപ്പെട്ട വിഹിതം നല്‍കാതെ അവഗണിക്കുന്നു. രാജ്യത്തെ കര്‍ഷകരെയും കര്‍ഷക തൊഴിലാളികളെയും പൂര്‍ണമായി അവഗണിച്ച്, ജനങ്ങളെ ഭിന്നിപ്പിച്ച് ഭരിക്കാനാണ് മോദി സര്‍ക്കാരിന്റെ ശ്രമമെന്നും എം എം മണി കുറ്റപ്പെടുത്തി. കര്‍ഷക സംഘം ജില്ലാ വൈസ് പ്രസിഡന്റ് സിതാര ജയന്‍ അധ്യക്ഷയായി. കര്‍ഷക സംഘം സംസ്ഥാന വര്‍ക്കിങ് കമ്മിറ്റിയംഗം സി വി വര്‍ഗീസ്, നേതാക്കളായ വി ആര്‍ സജി, മാത്യു ജോര്‍ജ്, സജിമോന്‍ ടൈറ്റസ്, ബേബി മാത്യു, കെ പി സുമോദ്, കെ എന്‍ വിനീഷ് കുമാര്‍, കെ പി സജി എന്നിവര്‍ സംസാരിച്ചു. കട്ടപ്പന പഴയ ബസ് സ്റ്റാന്‍ഡില്‍നിന്ന് ആരംഭിച്ച മാര്‍ച്ചില്‍ നൂറിലേറെ പേര്‍ അണിനിരന്നു
What's Your Reaction?






