മുന്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ പൊളിച്ച രാജാക്കാട്ടെ റോഡ് പഞ്ചായത്തംഗം ഗതാഗതയോഗ്യമാക്കി
മുന്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ പൊളിച്ച രാജാക്കാട്ടെ റോഡ് പഞ്ചായത്തംഗം ഗതാഗതയോഗ്യമാക്കി
ഇടുക്കി: രാജാക്കാട് മുന്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ മേല്‍നോട്ടത്തില്‍ പൊളിച്ച റോഡ് നിലവിലെ പഞ്ചായത്തംഗം ജോഷി കന്യാക്കുഴി ഗതാഗതയോഗ്യമാക്കി. പൊന്മുടി റോഡില്‍ പെട്രോള്‍ പമ്പിനുസമീപം ഓടയിലെ മലിനജലം റോഡിലേക്ക് ഒഴുകിയതോടെ 2024 മെയിലാണ് പഞ്ചായത്ത് പ്രസിഡന്റ് ഇടപെട്ട് റോഡ് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് പൊളിച്ചത്. മലിനജലം റോഡിലേക്ക് ഒഴുകുന്നില്ലെന്നും ആദ്യം മുകള്‍ഭാഗം പരിശോധിക്കണമെന്നും പമ്പുടമ ആവശ്യപ്പെട്ടെങ്കിലും അധികൃതര്‍ ചെവിക്കൊണ്ടില്ല. പ്രസിഡന്റും സെക്രട്ടറിയും ചേര്‍ന്ന് റോഡും പമ്പിന്റെ ഉടമസ്ഥതയിലുള്ള ടൈല്‍ വിരിച്ച ഭാഗവും ഉള്‍പ്പെടെ ഒരുവശത്തെ റോഡ് പൂര്‍ണമായി പൊളിച്ചു. പിന്നീട് കൃത്യമായി മൂടാതെ വന്നതോടെ മെറ്റലുകള്‍ ചിതറി ഗതാഗതം തടസപ്പെട്ടു. പരിശോധനയില്‍ സമീപത്തെ ഹോട്ടലില്‍നിന്നാണ് മലിനജലമൊഴുക്കുന്നതെന്ന് കണ്ടെത്തി ഓട പൂര്‍ണമായി മൂടി. പൊളിച്ചഭാഗം ശരിയായി ഉറപ്പിക്കാത്തതിനാല്‍ ഇരുചക്ര വാഹനങ്ങള്‍ ഉള്‍പ്പെടെ ഇവിടെ അപകടത്തില്‍പ്പെട്ടു. തുടര്‍ന്ന് പമ്പുടമ പഞ്ചായത്തിലും പിഡബ്ല്യുഡിക്കും പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് പഞ്ചായത്തംഗം ജോഷി കന്യാക്കുഴിയെ വിവരം അറിയിച്ചു. ഇദ്ദേഹം ഫണ്ട് സ്വരൂപിച്ച് ടാറിങ് നടത്തി റോഡ് ഗതാഗതയോഗ്യമാക്കി.
What's Your Reaction?