ജില്ലാ ഭരണകൂടത്തിന്റെ ഉറപ്പുകള്‍ പാഴായി: ദുരിതക്കയത്തില്‍ അടിമാലി മണ്ണിടിച്ചില്‍ ദുരന്തബാധിതര്‍
ജില്ലാ ഭരണകൂടത്തിന്റെ ഉറപ്പുകള്‍ പാഴായി: ദുരിതക്കയത്തില്‍ അടിമാലി മണ്ണിടിച്ചില്‍ ദുരന്തബാധിതര്‍
ഇടുക്കി: അടിമാലി ലക്ഷംവീട് മണ്ണിടിച്ചില്‍ ദുരന്തത്തിലെ ദുരിതബാധിതര്‍ക്ക് പുനരധിവാസവുമായി ബന്ധപ്പെട്ട് ജില്ലാ ഭരണകൂടം നല്‍കിയ ഉറപ്പുകള്‍ പാലിക്കപ്പെട്ടില്ല. വാസയോഗ്യമല്ലാത്ത വീടുകളില്‍നിന്ന് വാടക വീടുകളില്‍ താമസിക്കുന്നവര്‍ക്ക് വാടകത്തുക നല്‍കുമെന്നത് ഉള്‍പ്പെടെയുള്ള ഉറപ്പുകള്‍ പാലിച്ചിട്ടില്ലെന്നാണ് പരാതി. ദുരിതാശ്വാസ ക്യാമ്പില്‍നിന്ന് മടങ്ങിയ കുടുംബങ്ങള്‍ ഇപ്പോള്‍ ദുരിതത്തിലാണ്. രണ്ടുമാസം മുമ്പാണ് കൊച്ചി-ധനുഷ്‌ക്കോടി ദേശീയപാതയുടെ വശത്തുനിന്ന് മണ്‍തിട്ട ഇടിഞ്ഞുവീണ് അപകടമുണ്ടായത്. പ്രദേശവാസിയായ ബിജു മരിക്കുകയും ഭാര്യയ്ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. 8 വീടുകള്‍ പൂര്‍ണമായി തകര്‍ന്നു. ദുരന്തശേഷം നടന്ന പരിശോധനയില്‍ ഈസ്ഥലം വാസയോഗ്യമല്ലെന്ന് കണ്ടെത്തിയതോടെ 30ലേറെ കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചു. ദുരിതാശ്വാസ ക്യാമ്പുകളിലായിരുന്ന ഇവര്‍ പുനരധിവാസവുമായി ബന്ധപ്പെട്ട് ലഭിച്ച ഉറപ്പിനെ തുടര്‍ന്ന് മറ്റിടങ്ങളിലേക്ക് മാറി. വീട് പൂര്‍ണമായി തകര്‍ന്ന 8 കുടുംബങ്ങള്‍ കത്തിപ്പാറയിലുള്ള കെഎസ്ഇബി ക്വാട്ടേഴ്സുകളിലാണ് താമസിക്കുന്നത്. മറ്റുള്ളവര്‍ വാടക വീടുകളിലും. എന്നാല്‍ മൂന്നുമാസം പിന്നിട്ടിട്ടും വാടകത്തുക ലഭിച്ചിട്ടില്ല. കുടുംബങ്ങള്‍ക്കുണ്ടായ നഷ്ടപരിഹാരത്തിന് ആനുപാതികമായ ഇന്‍ഷൂറന്‍സ് പരിരക്ഷ ലഭിക്കുമെന്നായിരുന്നു മറ്റൊരു ഉറപ്പ്. ഇക്കാര്യത്തിലും പുരോഗതിയില്ല.
What's Your Reaction?