ലയണ്‍സ് ക്ലബ് ഓഫ് കട്ടപ്പന ഗ്രീന്‍സിറ്റി ശാന്തിഗ്രാം ഗാന്ധിജി സ്‌കൂളിന് സാനിട്ടറി നാപ്കിന്‍ ഇന്‍സിനറേറ്റര്‍ നല്‍കി
ലയണ്‍സ് ക്ലബ് ഓഫ് കട്ടപ്പന ഗ്രീന്‍സിറ്റി ശാന്തിഗ്രാം ഗാന്ധിജി സ്‌കൂളിന് സാനിട്ടറി നാപ്കിന്‍ ഇന്‍സിനറേറ്റര്‍ നല്‍കി
ഇടുക്കി: ലയണ്‍സ് ക്ലബ് ഓഫ് കട്ടപ്പന ഗ്രീന്‍സിറ്റി ശാന്തിഗ്രാം ഗാന്ധിജി ഇംഗ്ലീഷ് മീഡിയം ഗവ. ഹൈസ്‌കൂളിന് സാനിട്ടറി നാപ്കിന്‍ ഇന്‍സിനറേറ്ററുകള്‍ വിതരണം ചെയ്തു. ലയണ്‍സ് റീജിയണ്‍ ചെയര്‍പേഴ്‌സണ്‍ റെജി വരകുകാലായില്‍, ഹെഡ്മിസ്ട്രസ് ടി എസ് സുനിതാറാണിക്ക് കൈമാറി. സാനിട്ടറി നാപ്കിനുകള്‍ ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിനായി ജില്ലയിലെ 170 സ്‌കൂളുകളില്‍ ഇന്‍സിനറേറ്ററുകള്‍ ലയണ്‍സ് ക്ലബ് വിതരണം ചെയ്തുവരുന്നു. കഴിഞ്ഞവര്‍ഷം ഫ്രിഡ്ജ് ഉള്‍പ്പെടെയുള്ളവ ഗാന്ധിജി സ്‌കൂളിന് കൈമാറിയിരുന്നു. സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ക്ലബ് പ്രസിഡന്റ് എന്‍ മനോജ് അധ്യക്ഷനായി. അധ്യാപകരായ ഉഷ കെ.എസ്, അമ്പിളി പി.ബി, പിടിഎ വൈസ് പ്രസിഡന്റ് സജിദാസ് മോഹന്‍, ഭാരവാഹികളായ അഡ്വ. ജോര്‍ജ് വേഴമ്പത്തോട്ടം, ലൂക്ക ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?