കഞ്ഞിക്കുഴി വാകച്ചുവട്ടില്‍ വീണ്ടും പുലിയെ കണ്ടതായി നാട്ടുകാര്‍
കഞ്ഞിക്കുഴി വാകച്ചുവട്ടില്‍ വീണ്ടും പുലിയെ കണ്ടതായി നാട്ടുകാര്‍
ഇടുക്കി: കഞ്ഞിക്കുഴി വാകച്ചുവട് മേഖലയില്‍ വീണ്ടും പുലിയെ കണ്ടതായി നാട്ടുകാര്‍. വാകച്ചുവട് ചിറമ്പേല്‍ ശാരദാ ശ്രീധരനാണ് വെള്ളിയാഴ്ച രാവിലെ 6 ഓടെ പുലിയെ കണ്ടതായി പറഞ്ഞത്. സമീപത്തുനിന്ന് ഏതോ ജീവിയെ ആക്രമിച്ചതിന്റെ രക്തപാടുകളും കണ്ടെത്തി. എന്നാല്‍ വനംവകുപ്പില്‍ വിവരം അറിയിച്ചിട്ടും വനപാലകര്‍ സ്ഥലത്തെത്തിയില്ലെന്നും പരാതിയുണ്ട്. കഴിഞ്ഞ രണ്ടാഴ്ചകളായി കഞ്ഞിക്കുഴി പഞ്ചായത്തിലെ വാകച്ചുവട് ഭാഗത്ത് പുലിയെ കണ്ടതായി നാട്ടുകാര്‍ പറയുന്നുണ്ട്. പല ദിവസങ്ങളിലും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എത്തി പരിശോധന നടത്തിയെങ്കിലും പുലിയെന്നു സംശയിക്കുന്ന ഒരുജീവിയെയും കണ്ടെത്താനായിരുന്നില്ല. വീണ്ടും പുലിയുടെ സാന്നിധ്യം തിരിച്ചറിഞ്ഞതോടെ പ്രദേശവാസികള്‍ ഭീതിയിലാണ്. വിദ്യാര്‍ഥികള്‍ സ്‌കൂളില്‍ പോകുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ നാട്ടുകാര്‍ക്ക് കടുത്ത ആശങ്കയുണ്ട്. അടിയന്തിരമായി ഉന്നത ഉദ്യോഗസ്ഥരുടെ ഇടപെടല്‍ ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ഇടുക്കി
What's Your Reaction?