വാഴവരയില്‍ കൃഷിയിടത്തിലെ കാട്ടുതീയണയ്ക്കുന്നതിനിടെ താഴ്ചയിലേക്ക് വീണ് യുവാവ് മരിച്ചു

വാഴവരയില്‍ കൃഷിയിടത്തിലെ കാട്ടുതീയണയ്ക്കുന്നതിനിടെ താഴ്ചയിലേക്ക് വീണ് യുവാവ് മരിച്ചു

Mar 9, 2025 - 04:38
Mar 9, 2025 - 05:52
 0
വാഴവരയില്‍ കൃഷിയിടത്തിലെ കാട്ടുതീയണയ്ക്കുന്നതിനിടെ താഴ്ചയിലേക്ക് വീണ് യുവാവ് മരിച്ചു
This is the title of the web page

ഇടുക്കി: വാഴവര കൗന്തിയില്‍ കാട്ടുതീയണക്കാന്‍ ശ്രമിക്കുന്നതിനിടെ താഴ്ചയിലേക്ക് പതിച്ച് യുവാവ് മരിച്ചു. കാഞ്ചിയാര്‍ ലബ്ബക്കട വെള്ളറയില്‍ ജിജി തോമസ്(41) മരിച്ചത്. ശനി വൈകിട്ട് 7.30ഓടെയാണ് സംഭവം. വള്ളക്കടവ് സ്വദേശി കൗന്തിയില്‍ പാട്ടത്തിനെടുത്ത സ്ഥലത്തെ ജോലിക്കാരനാണ് ജിജി. കൃഷിയിടത്തിലേക്ക് പടരാതിരിക്കാന്‍ മറ്റ് രണ്ടുപേര്‍ക്കൊപ്പം തീകെടുത്തുന്നതിനിടെ കാല്‍വഴുതി പാറക്കെട്ടിലേക്ക് വീഴുകയായിരുന്നു. ഉടന്‍ നാട്ടുകാര്‍ ഓടിക്കൂടി ജിജിയെ പുറത്തെടുത്ത് കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow