ശുഭാംശു ശുക്ലയുമായി തത്സമയം സംവദിച്ച് നരിയമ്പാറ മന്നംമെമ്മോറിയല്‍ സ്‌കൂള്‍ വിദ്യാര്‍ഥിനി അനന്തലക്ഷ്മി
ശുഭാംശു ശുക്ലയുമായി തത്സമയം സംവദിച്ച് നരിയമ്പാറ മന്നംമെമ്മോറിയല്‍ സ്‌കൂള്‍ വിദ്യാര്‍ഥിനി അനന്തലക്ഷ്മി

ഇടുക്കി: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയ ആദ്യ ഇന്ത്യാക്കാരന്‍ ശുഭാംശു ശുക്ലയുമായി തത്സമയം സംവദിച്ച് നരിയമ്പാറ മന്നംമെമ്മോറിയല്‍ സ്‌കൂളിലെ 10-ാം ക്ലാസ് വിദ്യാര്‍ഥിനി എസ് അനന്തലക്ഷ്മി. തിരുവനന്തപുരം വിഎസ്എസ് സിയില്‍ കഴിഞ്ഞ 4ന് സംഘടിപ്പിച്ച സ്റ്റുഡന്റ്സ് ഔട്ട്റീച്ചിങ് പ്രോഗ്രാമില്‍, വിദ്യാഭ്യാസ വകുപ്പിന്റെ ഗിഫ്റ്റഡ് ചില്‍ഡ്രന്‍ പദ്ധതിയില്‍ ഉള്‍പ്പെട്ട അനന്തലക്ഷ്മി ഉള്‍പ്പെടെയുള്ളവരാണ് പങ്കെടുത്തത്. ബഹിരാകാശ നിലയത്തിലെ ജീവിതരീതി, ഭക്ഷണം, പരീക്ഷണങ്ങള്‍, വ്യായാമം, ആക്സിയം 4 ദൗത്യം തുടങ്ങിയവയെക്കുറിച്ച് ശുഭാംശു ശുക്ല വിദ്യാര്‍ഥികളുമായി സംവദിച്ചു. അദ്ദേഹം തമാശകളും പങ്കുവച്ചു. ചെലവ് കുറച്ചുള്ള ഐഎസ്ആര്‍ഒയുടെ വിക്ഷേപണ ദൗത്യങ്ങളെക്കുറിച്ചായിരുന്നു അനന്തലക്ഷ്മിയുടെ ചോദ്യം. ഇത് ഐഎസ്ആര്‍ഒയിലെ ശാസ്ത്രജ്ഞരടങ്ങുന്ന സംഘം ശുഭാംശു ശുക്ലയ്ക്ക് കൈമാറി. അനന്തലക്ഷ്മി ഉള്‍പ്പെടെ അഞ്ച് പേരെയാണ് കട്ടപ്പനയില്‍ വിദ്യാഭ്യാസ ജില്ലയില്‍നിന്ന് തെരഞ്ഞെടുത്തത്. ജില്ലയില്‍നിന്ന് 10 പേരും. ശസ്ത്രസംഘത്തിന്റെ ക്ലാസുകളിലും മ്യൂസിയം സന്ദര്‍ശനത്തിലും അനന്തലക്ഷ്മി പങ്കെടുത്തു. ഏഴാംക്ലാസില്‍ പഠിക്കുമ്പോള്‍ യുഎസ്എസ് പരീക്ഷയില്‍ ജില്ലയില്‍ ഏറ്റവും മാര്‍ക്കും ലഭിച്ചിരുന്നു. പഠനത്തില്‍ ഏറെ മികവ് പുലര്‍ത്തുന്ന അനന്തലക്ഷ്മി സംസ്ഥാന, ജില്ലാ കലോത്സവങ്ങളിലെ സംസ്‌കൃതോത്സവത്തില്‍ ഒട്ടേറെ സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്. മന്നംമെമ്മോറിയല്‍ സ്‌കൂള്‍ അധ്യാപകന്‍ കാഞ്ചിയാര്‍ കുറ്റിയാത്ത് കെ കെ സുരേഷിന്റെയും കെ എ അനുപമ(കട്ടപ്പന നഗരസഭ ജീവനക്കാരി)യുടെയും മകളാണ്. സഹോദരന്‍: അര്‍ജുന്‍.
What's Your Reaction?






