സുവര്‍ണഗിരി- ഗവ. കോളേജ് റോഡ് ശുചീകരിച്ച് വലിയകണ്ടം നവഭാരത് എസ്എച്ച്ജി
സുവര്‍ണഗിരി- ഗവ. കോളേജ് റോഡ് ശുചീകരിച്ച് വലിയകണ്ടം നവഭാരത് എസ്എച്ച്ജി

ഇടുക്കി: കട്ടപ്പന വലിയകണ്ടം നവഭാരത് സ്വയം സഹായസംഘം, വെള്ളയാംകുടി സുവര്‍ണഗിരി- ഗവ. കോളേജ് റോഡ് ശുചീകരിച്ചു. അംഗങ്ങള്‍ റോഡിന്റെ ഇരുവശത്തെയും കുറ്റിക്കാടുകള്‍ വെട്ടിത്തെളിച്ചു. മാലിന്യങ്ങള്‍ ശേഖരിച്ച് സംസ്‌കരിച്ചു. വന്‍തോതില്‍ കുറ്റിക്കാടുകള്‍ റോഡിലേക്ക് വളര്‍ന്നുനിന്നിരുന്നത് വാഹന, കാല്‍നട യാത്രികരെ ഏറെ ബുദ്ധിമുട്ടിച്ചിരുന്നു. റോഡിനിരുവശവും താമസിക്കുന്ന പ്രദേശവാസികളുടെ പുരയിടങ്ങളില്‍നിന്നുള്ള കാടുപടലങ്ങളായിരുന്നു ഏറെയും. സ്ഥലമുടമകള്‍ വെട്ടിമാറ്റാത്തതിനാലാണ് സംഘം പ്രവര്‍ത്തകര്‍ രംഗത്തിറങ്ങിയത്.
What's Your Reaction?






