എഴുകുംവയല്‍ പള്ളത്തുപാറപടി- പുത്തന്‍പാലം റോഡ് തുറന്നു
എഴുകുംവയല്‍ പള്ളത്തുപാറപടി- പുത്തന്‍പാലം റോഡ് തുറന്നു
ഇടുക്കി: എഴുകുംവയല്‍ പള്ളത്തുപാറപടി- പുത്തന്‍പാലം റോഡ് നിര്‍മാണം പൂര്‍ത്തിയായി. അരുണ്‍ അലോഷ്യസ് റോഡ് റീ ബില്‍ഡ് കേരളയില്‍ ഉള്‍പ്പെടുത്തി ഒരുകോടി രൂപ ചെലവഴിച്ചാണ് പൂര്‍ത്തീകരിച്ചത്. പ്രദേശവാസിയായ അരുണ്‍ നരിക്കുഴിയില്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് സിവില്‍ സര്‍വീസില്‍ പരീക്ഷയില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കിയിരുന്നു. തുടര്‍ന്ന് അദ്ദേഹത്തോടുള്ള ആദരസൂചകമായി റോഡിന് അരുണ്‍ അലോഷ്യസ് റോഡ് എന്ന പേര് നല്‍കുകയും ജനപ്രതിനിധികള്‍ തുക അനുവദിക്കുകയും ചെയ്തിരുന്നു. എന്നാല്‍ വര്‍ഷങ്ങള്‍ പിന്നിട്ടതോടെ റോഡ് പൂര്‍ണമായും സഞ്ചാരയോഗ്യമല്ലാതായി മാറി. ഈ സാഹചര്യത്തില്‍ ചീഫ് സെക്രട്ടറിയുടെയും എംഎം മണി എംഎല്‍എയുടെയും ശ്രമഫലമായാണ് വീണ്ടും തുക അുവദിച്ചത്. പ്രദേശത്തെ നിരവധി കുടുംബങ്ങളുടെ ബുദ്ധിമുട്ട് കണക്കിലെടുത്ത് ഇടതുപക്ഷ മുന്നണി നേതാക്കളും നാട്ടുകാരും നിരന്തരമായി മണിയാശാനുമായി ബന്ധപ്പെടുകയും പ്രദേശവാസിയായ ചിലര്‍ മുഖ്യമന്ത്രിയുടെ സിഎം വിത്ത് മി നമ്പറില്‍ നിരന്തരമായി വിളിച്ച് പരാതി പറയുകയും ചെയ്ത പശ്ചാത്തലത്തിലാണ് നിര്‍മാണം വേഗത്തില്‍ പൂര്‍ത്തീകരിച്ചത്. ഇതിന് സഹായിച്ച നേതാക്കള്‍ക്ക് നന്ദി അറിയിക്കുന്നതായി വാര്‍ഡ് മെമ്പര്‍ ജോണി പുതിയാപറമ്പില്‍ അറിയിച്ചു.
What's Your Reaction?