ഡി ഇ ഒ യുടെ അധ്യാപക ദ്രോഹ നടപടികള്‍ അവസാനിപ്പിക്കണം -കെ.പി.എസ്.ടി എ ജില്ലാ കമ്മിറ്റി
ഡി ഇ ഒ യുടെ അധ്യാപക ദ്രോഹ നടപടികള്‍ അവസാനിപ്പിക്കണം -കെ.പി.എസ്.ടി എ ജില്ലാ കമ്മിറ്റി

ഇടുക്കി: കട്ടപ്പന ഡി ഇ ഒ ഓഫീസിലെത്തുന്ന അധ്യാപകരെ ദ്രോഹിക്കുകയും അപമാനിക്കുകയും ചെയ്യുന്ന ഡി ഇ ഒ യുടെ നടപടികള്‍ അവസാനിപ്പിക്കണമെന്ന് കെ പി എസ് ടി എ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. നിയമന അംഗീകാരങ്ങള്‍ മുട്ടായുക്തി പറഞ്ഞു താമസിപ്പിക്കുകയും അന്വേഷിച്ചെത്തുന്ന അധ്യാപകരെ അധിക്ഷേപിക്കുകയും ചെയ്യുന്ന സമീപനങ്ങള്‍ തുടര്‍ക്കഥയാവുകയാണ്. കഴിഞ്ഞ ദിവസം നിയമന അംഗീകാരവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അന്വേഷിക്കാന്‍ എത്തിയ വലിയ തോവാള സ്‌കൂളിലെ അധ്യാപികയോട് മോശമായി പെരുമാറുകയും തുടര്‍ന്ന് അധ്യാപിക കുഴഞ്ഞ് വീഴുകയും ഉണ്ടായി. ഇത്തരം ധിക്കാരപരമായ നടപടികളുമായി മുന്നോട്ട് നീങ്ങിയാല്‍ ശക്തമായ സമരപരിപാടികളുമായി രംഗത്തിറങ്ങുമെന്ന് ജില്ലാ കമ്മിറ്റി അറിയിച്ചു.
ജില്ലാ പ്രസിഡന്റ് ആറ്റ്ലി വി.കെ അധ്യക്ഷത വഹിച്ച യോഗം സംസ്ഥാന സെക്രട്ടറി പി.എം നാസര്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ബിജോയ് മാത്യു, ജോര്‍ജ് ജേക്കബ്,സുരേഷ് കുമാര്‍, ജില്ലാ സെക്രട്ടറി ജോബിന്‍ കളത്തിക്കാട്ടില്‍ , ജില്ലാ ട്രഷറാര്‍ ജോസ് കെ സെബാസ്റ്റ്യന്‍, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ജോയി ആന്‍ഡ്രൂസ്, സജി മാത്യു,ജില്ലാ കമ്മിറ്റി അംഗങ്ങളായ ഗബ്രിയേല്‍ പി. എ,സതീഷ് വര്‍ക്കി, ആനന്ദ് കോട്ടിരി ജയ്‌സണ്‍ സ്‌കറിയ, ജിനോ മാത്യു, അനീഷ് ആനന്ദ്, ശെല്‍വരാജ് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






