വണ്ടിപ്പെരിയാറില്‍ സൗജന്യ നേത്രപരിശോധന ക്യാമ്പ് നടത്തി
വണ്ടിപ്പെരിയാറില്‍ സൗജന്യ നേത്രപരിശോധന ക്യാമ്പ് നടത്തി

ഇടുക്കി : വ്യാപാരി വ്യവസായി സമിതി വണ്ടിപ്പെരിയാര്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ സൗജന്യ നേത്രപരിശോധന ക്യാമ്പ് നടത്തി. പഞ്ചായത്ത് പ്രസിഡന്റ് കെ എം ഉഷ ക്യാമ്പിന്റെ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളില്‍ നിന്നായി നിരവധിപേര്‍ പങ്കെടുത്തു. മുണ്ടക്കയം ഐവിഷന്‍ ആശുപത്രി, വിഎസ്ഡിപി, വണ്ടിപ്പെരിയാര്‍ ലിറ്റി ഒപ്റ്റിക്കല്‍സ് എന്നിവരുടെ സഹകരണത്തോടെയായിരുന്നു. വിദഗ്ധ ഡോക്ടര്‍മാര്‍ രോഗികളെ പരിശോധിച്ചു. ശസ്ത്രക്രിയ ആവശ്യമുള്ളവര്‍ക്ക് സൗജന്യമായി ലഭ്യമാക്കും. സമിതി വണ്ടിപ്പെരിയാര്‍ യൂണിറ്റ് സെക്രട്ടറി എന്‍ നവാസ് അധ്യക്ഷനായി. പ്രസിഡന്റ് സി ജയകുമാര്‍, ഡോ. പ്രജിന്‍ ബാബു കണ്ണന്‍, ലോഗേഷ് കണ്ണന്‍ എന്നിവര്‍ സംസാരിച്ചു. വണ്ടിപ്പെരിയാര്‍ അന്‍പു ആശുപത്രിയിലെ വിദഗ്ധര്‍ പ്രമേഹരോഗ നിര്‍ണയവും നടത്തി.
What's Your Reaction?






