ഭസ്മക്കുളത്തില്‍ പുണ്യസ്‌നാനം നടത്തി അയ്യപ്പന്‍മാര്‍
ഭസ്മക്കുളത്തില്‍ പുണ്യസ്‌നാനം നടത്തി അയ്യപ്പന്‍മാര്‍

ഇടുക്കി : ശബരിമല സന്നിധാനത്തെ ഭസ്മക്കുളത്തില്‍ സ്‌നാനം നടത്തി നിരവധി ഭക്തന്‍മാര്‍. ദര്‍ശനത്തിനുശേഷം നിരവധിപേര്‍ ഇവിടെയെത്തി സ്‌നാനം ചെയ്താണ് നെയ്യഭിഷേകനായി പോകുന്നത്. ശരീരമാസകലം ഭസ്മം പൂശി സ്നാനത്തിനായി എത്തുന്നവരുമുണ്ട്. പതിനെട്ടാംപടി കയറി അയ്യപ്പനെയും മാളികപ്പുറത്തമ്മയേയും തൊഴുതശേഷമാണ് ഭക്തര്‍ ഇവിടേക്കെത്തുക. കൂടാതെ ശയനപ്രദക്ഷിണം നേര്‍ച്ചയുള്ളവരും ഇവിടെ സ്നാനത്തിനുശേഷമാണ് പോകുന്നത്.
ഭസ്മക്കുളത്തില്‍ മുങ്ങിക്കുളിച്ച് സന്നിധാനത്ത് ശയനപ്രദിക്ഷിണം നടത്തിയാല്‍ ആഗ്രഹങ്ങള്‍ സഫലമാകുമെന്നാണ് വിശ്വാസം. എല്ലാവിധ സുരക്ഷ ക്രമീകരണങ്ങളും ഇവിടെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആറ് അഗ്നിരക്ഷാ സേനാംഗങ്ങളും രണ്ട് പൊലീസുകാരും ഇവിടെ ഡ്യൂട്ടിയിലുണ്ട്.
What's Your Reaction?






