മുരിക്കാശേരി പടമുഖം സ്നേഹമന്ദിരത്തിലെ പുതിയ കെട്ടിടത്തിന്റെ തറക്കല്ലിടില്‍ മന്ത്രി രമേശ് ചെന്നിത്തല നിര്‍വഹിച്ചു
മുരിക്കാശേരി പടമുഖം സ്നേഹമന്ദിരത്തിലെ പുതിയ കെട്ടിടത്തിന്റെ തറക്കല്ലിടില്‍ മന്ത്രി രമേശ് ചെന്നിത്തല നിര്‍വഹിച്ചു
ഇടുക്കി: മുരിക്കാശേരി പടമുഖം സ്നേഹമന്ദിരത്തില്‍ നിര്‍മിക്കുന്ന ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തുന്നതിനായി നിര്‍മിക്കുന്ന കെട്ടിടത്തിന്റെ തറക്കല്ലിടില്‍ കര്‍മം ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല നിര്‍വഹിച്ചു. സ്നേഹമന്ദിരത്തില്‍ സ്നേഹസ്പര്‍ശം വഴി ചൊരിയുന്ന പ്രവര്‍ത്തനം മാതൃകാപരമാണെന്നും ഉറ്റവരും ഉടയവരും ഇല്ലാതെ പ്രായാധിക്യത്തിലും രോഗത്തിലും വലഞ്ഞ് എല്ലാം ദൈവത്തിലര്‍പ്പിച്ച് ഇവിടെ ജീവിതം നയിക്കുന്ന അംഗങ്ങള്‍ക്ക് അഭയം നല്‍കുന്നതിനും ഇവരെ കാത്തുസൂക്ഷിക്കുന്നതിനും നേതൃത്വം കൊടുക്കുന്ന ബ്രദര്‍ വി സി രാജുവിന്റെയും കുടുംബത്തിന്റെയും പ്രവര്‍ത്തനം അഭിനന്ദനാര്‍ഹമാണെന്നും മന്ത്രി പറഞ്ഞു. റോയി കെ പൗലോസ് എംഎല്‍എ, ജില്ലാ പഞ്ചായത്തംഗങ്ങളായ ഷൈനി സജി, മിനി സാബു, പഞത്തംഗം ഡിക്ലാര്‍ക്ക് സൊബാസ്റ്റ്യന്‍, ഷൈനി രാജു, കെ എം ജലാലുദ്ദീന്‍, ജോര്‍ജ് അമ്പഴം, റോട്ടറി ക്ലബ് ഓഫ് കട്ടപ്പന ഹെറിറ്റേജ് ഭാരവാഹികളായ ഷിബു പോള്‍, ജോസ് മാതൃു, അഖില്‍ വിശ്വാനാഥന്‍, ജിഥിന്‍ കൊല്ലംകുടി, ജോസുകുട്ടി പൂവത്തും മുട്ടില്‍ തുടങ്ങിയവരും പങ്കെടുത്തു.
What's Your Reaction?