ഓപ്പറേഷന്‍ തൂഫാന്‍ ദ് നാര്‍ക്കോഹണ്ട് ജില്ലാതല ഉദ്ഘാടനം മന്ത്രി രമേശ് ചെന്നിത്തല നിര്‍വഹിച്ചു 

ഓപ്പറേഷന്‍ തൂഫാന്‍ ദ് നാര്‍ക്കോഹണ്ട് ജില്ലാതല ഉദ്ഘാടനം മന്ത്രി രമേശ് ചെന്നിത്തല നിര്‍വഹിച്ചു 

Sep 3, 2026 - 17:40
 0
ഓപ്പറേഷന്‍ തൂഫാന്‍ ദ് നാര്‍ക്കോഹണ്ട് ജില്ലാതല ഉദ്ഘാടനം മന്ത്രി രമേശ് ചെന്നിത്തല നിര്‍വഹിച്ചു 
This is the title of the web page

ഇടുക്കി: സംസ്ഥാന സര്‍ക്കാര്‍ ലഹരി മാഫിയക്കെതിരെ ആരംഭിച്ച വിപുലമായ ജനകീയ പ്രതിരോധ പദ്ധതിയായ ഓപ്പറേഷന്‍ തൂഫാന്‍ ദ് നാര്‍ക്കോഹണ്ടിന്റെ ജില്ലാതല ഉദ്ഘാടനം മുരിക്കാശേരിയില്‍ നടത്തി. ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. രാഷ്ട്രീയ വേര്‍തിരിവുകളില്ലാതെ ലഹരി ഉല്‍പ്പന്നങ്ങളുടെ ഉപയോഗവും വിപണനവുമായി ബന്ധപ്പെട്ട് പൊലീസ് സ്വീകരിക്കുന്ന നടപടികളില്‍ യാതൊരുവിധ ഇടപെടലും ഉണ്ടാകില്ലെന്ന് അദ്ദേഹം പറഞ്ഞു. പൊലീസ്, ജില്ലാ ഭരണകൂടം, എക്‌സൈസ്, വിദ്യാഭ്യാസം, ആരോഗ്യം എന്നീ വകുപ്പുകളും പാവനാത്മാ കോളേജ് മാനേജ്‌മെന്റും പരിപാടി സംഘടിപ്പിക്കുന്നത്. റോയി കെ പൗലോസ് എംഎല്‍എ അധ്യക്ഷനായി. ഇടുക്കി രൂപതാ മെത്രാന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ മുഖ്യപ്രഭാഷണം നടത്തി. അഡ്വ. ഡീന്‍ കുര്യാക്കോസ് എം പി, ചീഫ് വിപ്പ് അപു ജോണ്‍ ജോസഫ്, എംഎല്‍എമാരായ അഡ്വ. സേനാപതി വേണു, അഡ്വ. സിറിയക് തോമസ്, കലക്ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ട്, ഡിഐജി യതീഷ് ചന്ദ്ര, ജില്ലാ പൊലീസ് മേധാവി എ നസിം എന്നിവര്‍ സംസാരിച്ചു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow